Zygo-Ad

ബിജെപിക്ക് കനത്ത തിരിച്ചടി :തിരുവനന്തപുരം കോർപ്പറേഷനിലെ 20 ബിജെപി കൗൺസിലർമാരുടെ സത്യപ്രതിജ്ഞ ഹൈക്കോടതി അസാധുവാക്കി


 കൊച്ചി: തിരുവനന്തപുരം കോർപ്പറേഷനിലെ സത്യപ്രതിജ്ഞാ വിവാദത്തിൽ ബിജെപിക്ക് കനത്ത തിരിച്ചടി. ബിജെപിയുടെ 20 കൗൺസിലർമാരുടെയും സത്യപ്രതിജ്ഞ അസാധുവാണെന്ന് ഹൈക്കോടതി വിധിച്ചു. നാലാഴ്ചയ്ക്കകം ഇവർ വീണ്ടും സത്യപ്രതിജ്ഞ ചെയ്യണമെന്നും കോടതി ഉത്തരവിട്ടിട്ടുണ്ട്. സിപിഎം നേതാവും കൗൺസിലറുമായ എസ് പി ദീപക് നൽകിയ ഹർജിയിലാണ് ഹൈക്കോടതിയുടെ ഈ സുപ്രധാന ഉത്തരവ്.

ബിജെപിയുടെ 20 കൗൺസിലർമാർ ദൈവങ്ങളുടെയും ബലിദാനികളുടെയും പേരിൽ ഒരുമിച്ച് സത്യപ്രതിജ്ഞ നടത്തിയത് വലിയ വിവാദമായിരുന്നു. സത്യപ്രതിജ്ഞ ചെയ്യുന്നതിനുള്ള നിയമപരമായ ചട്ടങ്ങൾ ലംഘിച്ചുകൊണ്ടാണ് ഇവർ പ്രസ്താവന നടത്തിയതെന്ന് കോടതി വിലയിരുത്തി. ഇതിന്റെ അടിസ്ഥാനത്തിലാണ് നിലവിലെ സത്യപ്രതിജ്ഞ റദ്ദാക്കാൻ കോടതി തീരുമാനിച്ചത്.

ചട്ടം ലംഘിച്ച് സത്യപ്രതിജ്ഞ ചെയ്ത ബിജെപി കൗൺസിലർമാരെ അയോഗ്യരാക്കണമെന്നായിരുന്നു എസ് പി ദീപക് ഹർജിയിലൂടെ ആവശ്യപ്പെട്ടിരുന്നത്. എന്നാൽ കൗൺസിലർമാരെ അയോഗ്യരാക്കാൻ തയ്യാറാകാതിരുന്ന കോടതി, നിലവിലെ സത്യപ്രതിജ്ഞ അസാധുവാക്കി വീണ്ടും സത്യപ്രതിജ്ഞ ചെയ്യാൻ നിർദ്ദേശിക്കുകയായിരുന്നു. അതേസമയം സത്യപ്രതിജ്ഞയിൽ അസാധാരണമായി ഒന്നുമില്ലെന്നായിരുന്നു വിവാദങ്ങൾ ഉയർന്ന സമയത്ത് ബിജെപി നേതൃത്വം പ്രതികരിച്ചിരുന്നത്.

 

വളരെ പുതിയ വളരെ പഴയ