Zygo-Ad

സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പുനർമൂല്യനിർണയം; അപേക്ഷിക്കാനുള്ള സമയപരിധി നീട്ടി

 


പന്ത്രണ്ടാം ക്ലാസ് പരീക്ഷയുടെ പുനർമൂല്യനിർണയത്തിനും ഉത്തരക്കടലാസിന്റെ പകർപ്പ് ലഭിക്കുന്നതിനുമായി അപേക്ഷ സമർപ്പിക്കാനുള്ള സമയപരിധി സിബിഎസ്ഇ നീട്ടി. ഇന്ന് അവസാനിക്കേണ്ടിയിരുന്ന അപേക്ഷാ കാലാവധിയാണ് നാളെ അർധരാത്രി വരെ ദീർഘിപ്പിച്ചത്.

പരീക്ഷാഫല പ്രസിദ്ധീകരണത്തിന് പിന്നാലെ പുനർമൂല്യനിർണയവുമായി ബന്ധപ്പെട്ട നടപടികളിൽ നിരവധി വിദ്യാർഥികൾ ആശങ്ക പ്രകടിപ്പിച്ചിരുന്നു. ഇതിനിടെ സിബിഎസ്ഇയുടെ ഔദ്യോഗിക വെബ്‌സൈറ്റിൽ സാങ്കേതിക തടസ്സങ്ങളും അനുഭവപ്പെട്ടു. വെബ്‌സൈറ്റ് പ്രവർത്തനരഹിതമായത് മൂലം അപേക്ഷ സമർപ്പിക്കാൻ ബുദ്ധിമുട്ട് നേരിട്ട വിദ്യാർഥികൾക്ക് കൂടുതൽ സമയം അനുവദിക്കണമെന്ന ആവശ്യം ശക്തമായിരുന്നു. വിദ്യാർഥികളിൽ നിന്നുള്ള അഭ്യർഥനകളും സാങ്കേതിക പ്രശ്നങ്ങളും പരിഗണിച്ചാണ് സമയപരിധി നീട്ടാൻ തീരുമാനിച്ചതെന്ന് സിബിഎസ്ഇ വ്യക്തമാക്കി.

വെബ്‌സൈറ്റുമായി ബന്ധപ്പെട്ടുണ്ടായ സാങ്കേതിക പ്രശ്നങ്ങളുടെ കാരണം പരിശോധിച്ചുവരുകയാണെന്നും അധികൃതർ അറിയിച്ചു. പുനർമൂല്യനിർണയത്തിനും മറ്റ് അനുബന്ധ സേവനങ്ങൾക്കുമായി അപേക്ഷിക്കാൻ ആഗ്രഹിക്കുന്ന വിദ്യാർഥികൾ പുതുക്കിയ സമയപരിധിക്കുള്ളിൽ തന്നെ നടപടികൾ പൂർത്തിയാക്കണമെന്ന് സിബിഎസ്ഇ നിർദേശിച്ചു.


വളരെ പുതിയ വളരെ പഴയ