മലപ്പുറം: കാര്‍ ലോറിയിലിടിച്ച് ദമ്പതികള്‍ അടക്കം മൂന്ന് പേര്‍ക്ക് ദാരുണാന്ത്യം. മലപ്പുറം ദേശീയപാത 66ല്‍ കോഹിനൂരിലാണ് അപകടമുണ്ടായത്.
ഇന്നോവ കാര്‍ നിര്‍ത്തിയിട്ട ലോറിയിലേക്ക് ഇടിച്ചുകയറുകയായിരുന്നു.
മരിച്ച മൂന്ന് പേരും തൃശൂര്‍ സ്വദേശികളാണ്. പന്നിത്തടം സ്വദേശികളായ ഷഹീദ്, ഭാര്യ ഷഹീന, ബന്ധു ജഹാന എന്നിവരാണ് മരിച്ചത്. രാത്രി 12 മണിയോടെയായിരുന്നു അപകടം.
ഇവർ കോഴിക്കോട് നിന്നും തൃശൂരിലേക്ക് പോകുംവഴി ആയിരുന്നു അപകടം നടന്നത്. കനത്ത മഴയ്ക്കിടെ കാർ നിയന്ത്രണം വിട്ട് ലോഡിയിലേക്ക് ഇടിച്ചു കയറുകയായിരുന്നു.
ഒടുവിൽ കാർ വെട്ടിപ്പൊളിച്ചാണ് മൂവരെയും പുറത്തെടുത്തത്. ഇവരെ ഉടൻതന്നെ കോഴിക്കോട് മെഡിക്കൽ കോളേജിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
