Zygo-Ad

മുൻഗണനാ റേഷൻ കാർഡിനുള്ള അപേക്ഷകൾ നാളെ മുതൽ സമർപ്പിക്കാം


പൊതുവിതരണ ഉപഭോക്തൃകാര്യ കമ്മിഷണറുടെ നിർദ്ദേശപ്രകാരം സംസ്ഥാനത്ത് മുൻഗണനാ റേഷൻ കാർഡുകൾക്കായുള്ള അപേക്ഷകൾ നാളെ മുതൽ സ്വീകരിച്ചു തുടങ്ങും. 

ഒഴിവാക്കൽ മാനദണ്ഡങ്ങളിൽ ഉൾപ്പെടാത്ത കുടുംബങ്ങൾക്ക് തങ്ങളുടെ പൊതുവിഭാഗം (വെള്ള, നീല) റേഷൻ കാർഡുകൾ പി എച്ച് എച്ച് വിഭാഗത്തിലേക്ക് (പിങ്ക് കാർഡ്) തരംമാറ്റുന്നതിനായി നാളെ (27/06/2026) മുതൽ അടുത്ത മാസം 17 വരെ (17/07/2026) ഓൺലൈനായി അപേക്ഷ സമർപ്പിക്കാവുന്നതാണ്.

അർഹതപ്പെട്ട കാർഡുടമകൾ ആവശ്യമായ രേഖകൾ സഹിതം അക്ഷയ കേന്ദ്രങ്ങൾ വഴിയോ അല്ലെങ്കിൽ സിറ്റിസൺ ലോഗിൻ പോർട്ടൽ (ecitizen.civilsupplieskerala.gov.in) മുഖേനയോ ഓൺലൈൻ ആയി അപേക്ഷ നൽകേണ്ടതുണ്ട്.

 മുൻഗണനാ റേഷൻ കാർഡുകൾ ലഭിക്കാൻ അർഹതയുണ്ടായിട്ടും നിലവിൽ മുൻഗണനേതര വിഭാഗത്തിൽ തുടരുന്ന കുടുംബങ്ങൾക്ക് ഈ അവസരം പ്രയോജനപ്പെടുത്താം.

വളരെ പുതിയ വളരെ പഴയ