Zygo-Ad

തിരുവഞ്ചൂർ രാധാകൃഷ്ണനെ പതിനാറാം കേരള നിയമസഭയുടെ സ്പീക്കറായി തിരഞ്ഞെടുത്തു

 


കേരള നിയമസഭയുടെ പുതിയ സ്പീക്കറായി തിരുവഞ്ചൂർ രാധാകൃഷ്ണനെ തിരഞ്ഞെടുത്തു. പ്രോടെം സ്പീക്കർ ജി. സുധാകരന്റെ നിയന്ത്രണത്തിലാണ് തിരഞ്ഞെടുപ്പ് നടപടികൾ നടന്നത്. ഇതോടെ തിരുവഞ്ചൂർ രാധാകൃഷ്ണൻ പതിനാറാം കേരള നിയമസഭയുടെ സ്പീക്കർ ആയി ഔദ്യോഗികമായി ചുമതല ഏറ്റു.

സംസ്ഥാന നിയമസഭയുടെ ചരിത്രത്തിലാദ്യമായി സ്പീക്കർ സ്ഥാനത്തേക്ക് മൂന്ന് സ്ഥാനാർഥികൾ മത്സരിച്ച തിരഞ്ഞെടുപ്പായിരുന്നു ഇത്. യുഡിഎഫ് പ്രതിനിധിയായ തിരുവഞ്ചൂരിന് പുറമെ എൽഡിഎഫിൽനിന്ന് എ.സി. മൊയ്തീനും എൻഡിഎയിൽനിന്ന് ബി.ബി. ഗോപകുമാറുമാണ് മത്സരരംഗത്തുണ്ടായിരുന്നത്.

നിയമസഭയിൽ യുഡിഎഫിന് 102 അംഗങ്ങളും എൽഡിഎഫിന് 35 അംഗങ്ങളും എൻഡിഎയ്ക്ക് മൂന്ന് അംഗങ്ങളുമാണുള്ളത്. തിരഞ്ഞെടുപ്പിൽ വോട്ടുകൾ ഒന്നും തന്നെ അസാധുവായില്ലെന്ന് അധികൃതർ വ്യക്തമാക്കി.

 

വളരെ പുതിയ വളരെ പഴയ