Zygo-Ad

ഇനി ഒരു മാസത്തെ റേഷൻ അതാത് മാസത്തിൽ, ഒന്നിച്ച്‌ നല്‍കില്ലെന്ന് സര്‍ക്കാര്‍; നീലക്കാര്‍ഡിനുള്ള അധിക അരിവിഹിതവും ഇനി കിട്ടില്ല


തിരുവനന്തപുരം: രണ്ടു മാസത്തെ റേഷൻ ഒന്നിച്ചു നല്‍കുന്നത് നിർത്തി സംസ്ഥാനം. ഏപ്രില്‍, മേയ് മാസത്തിലെ റേഷൻ കാർഡ് ഉടമകള്‍ക്ക് നേരിട്ട് നല്‍കിയപ്പോള്‍ താലൂക്കുകളിലും വിതരണം താളം തെറ്റിയിരുന്നു.

ഇതോടെ ജൂണ്‍ മുതൻ മുൻപത്തേത് പോലെ തന്നെ ഒരു മാസത്തെ റേഷനാവും വിതരണം ചെയ്യുക.

പശ്ചിമേഷ്യൻ സംഘർഷത്തിന്‍റെ പശ്ചാത്തലത്തില്‍ കേന്ദ്ര സർക്കാരാണ് മൂന്നു മാസത്തെ റേഷൻ ഒന്നിച്ച്‌ നല്‍കാൻ സംസ്ഥാനങ്ങളോട് നിർദേശിച്ചത്.

 റേഷൻകടകളുടെ സംഭരണ ശേഷി കുറവാണെന്നു ചൂണ്ടിക്കാട്ടി സംസ്ഥാനം ഇതു രണ്ടു മാസമാക്കി. എന്നിട്ടും, വിതരണത്തില്‍ പ്രശ്നങ്ങളുണ്ടായി. ഇതോടെയാണ് ഒരു മാസം എന്ന രീതി തുടരാൻ തീരുമാനിച്ചത്.

അതേ സമയം, നീലക്കാർഡിനുള്ള അധിക വിഹിതവും നിർത്തി. പതിവു റേഷൻ വിഹിതത്തിനു പുറമേ ഏപ്രില്‍ മാസത്തില്‍ രണ്ടു കിലോയും മേയില്‍ മൂന്നു കിലോയും അരി അധിക വിഹിതം നീലക്കാർഡിനു ലഭിച്ചിരുന്നു. ഇതാണ് നിർത്തിയത്. 

ജൂണ്‍ മുതല്‍ പതിവ് റേഷൻ മാത്രമേ നിലക്കാർഡ് ഉടമകള്‍ക്ക് ലഭിക്കൂ. എന്നാല്‍ ആട്ട വിഹിതം തുടരും. പിങ്ക്, നീല, വെള്ള കാർഡുകാർക്ക് നാലു പാക്കറ്റു വരെ ആട്ട സ്റ്റോക്കനുസരിച്ച്‌ ലഭിക്കും. മഞ്ഞക്കാർഡിന് മൂന്നു പാക്കറ്റും ലഭിക്കും.

വളരെ പുതിയ വളരെ പഴയ