Zygo-Ad

'തൊള്ളായിരം വേറെ, തൊണ്ണൂറായിരം വേറെ'. പ്ലസ് ടു ഫലം പ്രഖ്യാപിച്ചപ്പോള്‍ വിദ്യാഭ്യാസ മന്ത്രിക്കു പറ്റിയ നാക്കുപിഴയെ ട്രോളി ഇടത് സൈബര്‍ പ്രൊഫൈലുകള്‍.


തിരുവനന്തപുരം: പ്ലസ് ടു ഫലം പ്രഖ്യാപിച്ചപ്പോള്‍ വിദ്യാഭ്യാസ മന്ത്രി എന്‍. ഷംസുദ്ദീനു പറ്റിയ നാക്കുപിഴയെ ട്രോളി ഇടത് സൈബര്‍ പ്രൊഫൈലുകള്‍.

പ്ല്‌സ് ടു പരീക്ഷയില്‍ 1990 സ്‌കൂളില്‍ നിന്ന് റെഗുലര്‍ വിഭാഗത്തില്‍ 372423 പേരാണു പരീക്ഷയെഴുതിയത്. 290398 പേര്‍ പരീക്ഷയില്‍ യോഗ്യത നേടി.

എന്നാല്‍, മന്ത്രി സംഖ്യ മലയാളത്തില്‍ വായിച്ചപ്പോള്‍ രണ്ടു ലക്ഷത്തി തൊള്ളായിരത്തി മുന്നൂറ്റി തൊണ്ണൂറ്റി എട്ടു പേര്‍ ഉപരിപഠനത്തിനു യോഗ്യത നേടി എന്നു പറയുകയായിരുന്നു.

രണ്ടു പ്രാവശ്യം തൊള്ളായിരം എന്നു പറഞ്ഞ മന്ത്രി നാക്കുപിഴ സംഭവിച്ചു എന്നു മനസിലായതോടെ രണ്ടു ലക്ഷത്തി തൊണ്ണൂറായിരത്തി മുന്നൂറ്റി തൊണ്ണൂറ്റി എട്ടു പേര്‍ എന്നു തിരുത്തി വായിക്കുകയും ചെയ്തു.

സംഭവം ഇടത് സൈബര്‍ ഹാന്‍ഡിലുകള്‍ ഏറ്റെടുക്കുകയും ട്രോളുകള്‍ക്കു വിധേയമാക്കുകയും ചെയ്യുന്നുണ്ട്.

നാക്കുപിഴ എന്നതു മനുഷ്യ സഹജമാണ്. രണ്ടാമതും ആവര്‍ത്തിക്കുമ്പോള്‍ അതങ്ങനെ അല്ലല്ലോ എന്നും സൈബറിടം വിമര്‍ശനം.

ലീഗിലെ മന്ത്രിമാരില്‍ ഏറ്റവും ഉയര്‍ന്ന വിദ്യാഭ്യാസമുള്ള ആളുകളില്‍ ഒരാളാണ് എന്‍ ഷംസുദ്ദീന്‍. ബികോം, എല്‍എല്‍ബി ബിരുദങ്ങള്‍ ഷംസുദ്ദീനുണ്ട്.

വളരെ പുതിയ വളരെ പഴയ