Zygo-Ad

വോട്ടർ പട്ടിക പരിശോധിക്കാൻ തെരഞ്ഞെടുപ്പ് കമ്മീഷന് അധികാരമുണ്ടെന്ന് സുപ്രീംകോടതി

 


വോട്ടർപ്പട്ടിക തീവ്രപുനഃപരിശോധന അഥവാ എസ്ഐആർ നടത്താൻ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന് അധികാരമുണ്ടെന്ന് സുപ്രീംകോടതി വ്യക്തമാക്കി. എസ്ഐആർ നടപടികൾക്ക് പൂർണ്ണ നിയമസാധുതയുണ്ടെന്ന് കോടതി നിരീക്ഷിച്ചു. തെരഞ്ഞെടുപ്പ് കമ്മീഷന്റെ കൃത്യമായ അധികാരപരിധിയിൽ നിന്നുകൊണ്ടാണ് ഈ പരിശോധനകൾ നടത്തിയിട്ടുള്ളത്. ഇത് എതെങ്കിലും തരത്തിൽ അട്ടിമറിക്കാനുള്ള നടപടിയല്ലെന്നും മറിച്ച് വോട്ടർപട്ടികയുടെ കൃത്യതയും സുതാര്യതയും പൂർണ്ണമായി ഉറപ്പാക്കാനാണ് എസ്ഐആർ നടപടിയെന്നും സുപ്രീംകോടതി വ്യക്തമാക്കി.

 

വളരെ പുതിയ വളരെ പഴയ