കണ്ണൂർ: കണ്ണൂർ നഗരത്തിൽ ബസും സ്കൂട്ടറും കൂട്ടിയിടിച്ച് വിദ്യാർത്ഥിക്ക് ദാരുണാന്ത്യം. കണ്ണൂർ സിറ്റി നീർച്ചാൽ സ്വദേശിയും നിലവിൽ തോട്ടട വട്ടക്കുളം ഹൈറൂസ് നിവാസിൽ താമസക്കാരനുമായ മുഹമ്മദ് റാഷിദിന്റെ മകൻ പി മുഹമ്മദ് റബീഹ് (17) ആണ് മരണപ്പെട്ടത്.
ചൊവ്വാഴ്ച രാത്രി ഒൻപത് മണിയോടെ കണ്ണൂർ നഗരത്തിലെ ആശീർവാദ് ആശുപത്രിക്ക് സമീപത്തായിരുന്നു അപകടം സംഭവിച്ചത്. റബീഹിനൊപ്പം സ്കൂട്ടറിൽ സഞ്ചരിക്കുകയായിരുന്ന സുഹൃത്ത് ഫെബിനും അപകടത്തിൽ പരിക്കേറ്റിട്ടുണ്ട്. ഇയാളെ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
