Zygo-Ad

ഗാർഹിക പാചക വാതക ബുക്കിംഗിൽ നിയന്ത്രണം; പുതിയ പരിഷ്കാരങ്ങൾ പ്രാബല്യത്തിൽ


ന്യൂഡൽഹി:രാജ്യത്ത് ഗാർഹിക പാചക വാതക (LPG) ബുക്കിംഗ് നിയമങ്ങളിൽ മെയ് 1 മുതൽ പുതിയ പരിഷ്കാരങ്ങൾ നടപ്പിലാക്കി. സിലിണ്ടറുകൾ ബുക്ക് ചെയ്യുന്നതിനിടയിലുള്ള സമയപരിധി വർധിപ്പിച്ചുകൊണ്ടാണ് പൊതുമേഖലാ എണ്ണക്കമ്പനികൾ പുതിയ നിയന്ത്രണം കൊണ്ടുവന്നിരിക്കുന്നത്.

പുതിയ നിയമപ്രകാരം നഗരപ്രദേശങ്ങളിൽ താമസിക്കുന്നവർക്ക് ഇനി മുതൽ 25 ദിവസത്തിലൊരിക്കൽ മാത്രമേ സിലിണ്ടർ ബുക്ക് ചെയ്യാൻ സാധിക്കൂ. നേരത്തെ ഇത് 21 ദിവസമായിരുന്നു. ഗ്രാമപ്രദേശങ്ങളിൽ സിലിണ്ടർ ബുക്ക് ചെയ്യുന്നതിനുള്ള സമയപരിധി 45 ദിവസമായും നിശ്ചയിച്ചിട്ടുണ്ട്. അനുവദിച്ച ഈ സമയപരിധി പൂർത്തിയാകുന്നതിന് മുൻപ് നടത്തുന്ന ബുക്കിംഗുകൾ സോഫ്റ്റ്‌വെയർ വഴി സ്വയം ബ്ലോക്ക് ചെയ്യപ്പെടും.

ഇന്ത്യൻ ഓയിൽ, ഭാരത് പെട്രോളിയം, ഹിന്ദുസ്ഥാൻ പെട്രോളിയം എന്നീ കമ്പനികൾ സംയുക്തമായാണ് ഈ തീരുമാനമെടുത്തത്. പാചക വാതകത്തിന്റെ അനാവശ്യ പൂഴ്ത്തിവെപ്പ് ഒഴിവാക്കാനും വിതരണ ശൃംഖല കൂടുതൽ കാര്യക്ഷമമാക്കാനും പുതിയ നടപടി സഹായിക്കുമെന്നാണ് അധികൃതരുടെ വിലയിരുത്തൽ.



വളരെ പുതിയ വളരെ പഴയ