Zygo-Ad

നിതിൻ രാജിന്റെ കുടുംബത്തിന് സി.പി.ഐ.എം വീട് നിർമ്മിച്ച് നൽകുന്നു; തറക്കല്ലിടൽ എം.വി ഗോവിന്ദൻ നിർവ്വഹിച്ചു


 തിരുവനന്തപുരം: അധ്യാപകരുടെ ജാതി അധിക്ഷേപത്തെത്തുടർന്ന് ആത്മഹത്യ ചെയ്ത ദന്തൽ കോളേജ് വിദ്യാർത്ഥി നിതിൻ രാജിന്റെ കുടുംബത്തിന് സി.പി.ഐ.എം വീട് നിർമ്മിച്ച് നൽകുന്നു. നെടുമങ്ങാട് ഉഴമലയ്ക്കൽ സ്വദേശിയായ നിതിൻ രാജിന്റെ കുടുംബത്തിനായുള്ള വീടിന്റെ തറക്കല്ലിടൽ പാർട്ടി സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ നിർവ്വഹിച്ചു.

സി.പി.ഐ.എം വിളപ്പിൽ, വിതുര ഏരിയ കമ്മിറ്റികളുടെ നേതൃത്വത്തിലാണ് വീട് നിർമ്മാണം നടക്കുന്നത്. കുടുംബം നിർദ്ദേശിച്ച സ്ഥലത്ത് 1118 സ്ക്വയർ ഫീറ്റിൽ ഇരുനില വീടാണ് പണിയുന്നത്. നിതിൻ രാജിന്റെ മരണത്തിൽ സർക്കാർ ശക്തമായ നിലപാടാണ് സ്വീകരിച്ചതെന്നും കേസിൽ ക്രൈംബ്രാഞ്ച് അന്വേഷണം ഉടൻ പൂർത്തിയാക്കുമെന്നും ചടങ്ങിൽ എം.വി ഗോവിന്ദൻ പറഞ്ഞു.

ചടങ്ങിൽ എ.എ റഹീം എം.പി, എം. വിജയകുമാർ, ജി. സ്റ്റീഫൻ എം.എൽ.എ, കെ.എസ് സുനിൽകുമാർ തുടങ്ങിയവർ പങ്കെടുത്തു. നിതിൻ രാജിന്റെ മരണത്തിന് കാരണക്കാരായവർക്ക് അർഹമായ ശിക്ഷ ഉറപ്പാക്കുമെന്നും പാർട്ടി സെക്രട്ടറി കൂട്ടിചേർത്തു.

 

വളരെ പുതിയ വളരെ പഴയ