കൽപ്പറ്റ: മുണ്ടക്കൈ ചൂരൽമല ഉരുൾപൊട്ടൽ അതിജീവിതർക്കായി സംസ്ഥാന സർക്കാർ നിർമിച്ച ടൗൺഷിപ്പിൽ അവസാനഘട്ട ഗുണമേന്മാ പരിശോധന പൂർത്തിയാക്കി 61 വീടുകൾ താമസത്തിന് കൈമാറി. ഒന്നാം സോണിലെ ഡി ക്ലസ്റ്ററിൽ 15 വീടുകൾ കൂടി ചൊവ്വാഴ്ച കൈമാറി. ഒന്നാംഘട്ടത്തിൽ കൈമാറാനുള്ള 178 വീടുകളിലും കുടിവെള്ളവും മലിനജല സംസ്‌കരണ സംവിധാനവും വൈദ്യുതിയും ഉറപ്പാക്കി അവസാനഘട്ട പരിശോധനകൾ പുരോഗമിക്കുകയാണ്. നിലമൊരുക്കുന്നത് മുതൽ 58 ഗുണമേന്മാ പരിശോധന പൂർത്തിയാക്കിയാണ് കരാറുകാരായ ഊരാളുങ്കൽ ലേബർ കോൺട്രാക്ട് സൊസൈറ്റിയും സർക്കാർ ഏജൻസിയായ കിഫ്കോണും ഗുണഭോക്താക്കളെ ഉൾപ്പെടുത്തി അവസാന പരിശോധനകൾ നടത്തുന്നത്.
