Zygo-Ad

കെഎസ്ആർടിസിയിൽ ശമ്പളം മുടങ്ങി ജീവനക്കാർ പ്രതിസന്ധിയിൽ


 തിരുവനന്തപുരം: കെഎസ്ആർടിസിയിൽ ജീവനക്കാരുടെ ശമ്പളം വിതരണം ചെയ്യുന്നത് വൈകുന്നു. മാസത്തിന്റെ ഒന്നാം തീയതി ലഭിക്കേണ്ട ശമ്പളം ഇതുവരെ ലഭിച്ചിട്ടില്ലെന്നാണ് ജീവനക്കാർ വ്യക്തമാക്കുന്നത്. ശമ്പള വിതരണത്തിനായി ബാങ്ക് അനുവദിക്കേണ്ട തുക ലഭ്യമാകാത്തതാണ് നിലവിലെ പ്രതിസന്ധിക്ക് കാരണം. സാങ്കേതികമായ തടസ്സങ്ങൾ കാരണമാണ് പണം കൈമാറാൻ വൈകുന്നതെന്നാണ് അധികൃതരുടെ വിശദീകരണം.

തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലനിന്നിരുന്നതിനാൽ ബാങ്കുകൾക്ക് ഓവർഡ്രാഫ്റ്റ് അനുവദിക്കാൻ സാധിക്കാത്തത് തിരിച്ചടിയായി. പുതിയ സർക്കാരിന്റെ നയപരമായ തീരുമാനങ്ങൾ ഉണ്ടാകുമോ എന്ന കാര്യത്തിൽ വ്യക്തതയില്ലാത്തതിനാൽ ബാങ്കുകൾ പിൻവാങ്ങുന്ന സാഹചര്യവുമുണ്ട്. ഇതോടെ വരും ദിവസങ്ങളിൽ ശമ്പള വിതരണം എങ്ങനെ നടക്കുമെന്ന ആശങ്കയിലാണ് ജീവനക്കാർ.

 

വളരെ പുതിയ വളരെ പഴയ