Zygo-Ad

സംസ്ഥാനത്ത് ഇന്ന് ഹോട്ടൽ ഹർത്താൽ; ഓൺലൈൻ ഭക്ഷണ വിതരണവും തടസ്സപ്പെടും


 വാണിജ്യ സിലിണ്ടറുകളുടെ വില കുത്തനെ വർധിപ്പിച്ച കേന്ദ്ര സർക്കാർ നടപടിയിൽ പ്രതിഷേധിച്ച് സംസ്ഥാനത്തെ ഹോട്ടലുകൾ ഇന്ന് അടച്ചിടും. കേരള ഹോട്ടൽ ആൻഡ് റസ്റ്റൊറന്റ് അസോസിയേഷന്റെ നേതൃത്വത്തിൽ നടക്കുന്ന സമരത്തിൽ ഓൺലൈൻ ഡെലിവറി സർവീസുകളും ഉണ്ടാകില്ലെന്ന് ഭാരവാഹികൾ അറിയിച്ചു.

19 കിലോ തൂക്കം വരുന്ന വാണിജ്യ സിലിണ്ടറിന് ഒറ്റയടിക്ക് 993 രൂപയാണ് വർധിപ്പിച്ചത്. ഇതോടെ സിലിണ്ടർ വില 3085 രൂപയിലേക്ക് ഉയർന്നു. അടിക്കടിയുണ്ടാകുന്ന വിലക്കയറ്റം, ഉയർന്ന കെട്ടിട വാടക, കൂലി വർധനവ് എന്നിവ മൂലം പ്രതിസന്ധിയിലായ ഹോട്ടൽ മേഖലയ്ക്ക് ഈ വില വർധനവ് താങ്ങാനാവില്ലെന്ന് അസോസിയേഷൻ വ്യക്തമാക്കി. സിലിണ്ടർ ക്ഷാമം കാരണം നിലവിൽ തന്നെ പകുതിയോളം ഹോട്ടലുകൾ ഭാഗികമായാണ് പ്രവർത്തിക്കുന്നത്.

സമരത്തിന്റെ ഭാഗമായി പെട്രോളിയം കമ്പനികളുടെ ഓഫീസുകളിലേക്കും കേന്ദ്ര സർക്കാർ സ്ഥാപനങ്ങളിലേക്കും പ്രതിഷേധ മാർച്ചും ധർണയും സംഘടിപ്പിക്കും. വില കുറയ്ക്കാൻ കേന്ദ്ര സർക്കാർ തയ്യാറായില്ലെങ്കിൽ അനിശ്ചിതകാല സമരത്തിലേക്ക് നീങ്ങാനാണ് സംഘടനയുടെ തീരുമാനം. അഞ്ച് സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പ് നടപടികൾ പൂർത്തിയായതിന് തൊട്ടുപിന്നാലെയാണ് ഈ വലിയ വില വർധനവ് നടപ്പിലാക്കിയത്.

 

വളരെ പുതിയ വളരെ പഴയ