മുഖ്യമന്ത്രി വി ഡി സതീശനെ സോഷ്യൽ മീഡിയയിലൂടെ അധിക്ഷേപിച്ച കെഎസ്ആർടിസി ഡ്രൈവർക്കെതിരെ സസ്പെൻഷൻ നടപടി. ഇടുക്കി നെടുങ്കണ്ടം യൂണിറ്റിലെ ഡ്രൈവറും കല്ലാർ സ്വദേശിയുമായ എസ് സുനിൽകുമാറിനെയാണ് സർവീസിൽ നിന്നും സസ്പെൻഡ് ചെയ്തത്.
പൊതുജന മധ്യത്തിൽ സർക്കാരിന്റെയും കെഎസ്ആർടിസി കോർപ്പറേഷന്റെയും അന്തസ്സിന് കളങ്കം വരുത്തുന്ന രീതിയിൽ സോഷ്യൽ മീഡിയ വഴി പ്രചാരണം നടത്തിയതിനാണ് കോർപ്പറേഷൻ അധികൃതർ ഇയാൾക്കെതിരെ നടപടിയെടുത്തത്.
