Zygo-Ad

എസ്എസ്എൽസി ഫലപ്രഖ്യാപനം ഇന്ന് ; വിദ്യാഭ്യാസ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ഫലം പ്രഖ്യാപിക്കും

 


തിരുവനന്തപുരം: സംസ്ഥാനത്തെ എസ്എസ്എൽസി പരീക്ഷാ ഫലം ഇന്ന് പ്രസിദ്ധീകരിക്കും. ഉച്ചയ്ക്ക് മൂന്ന് മണിക്ക് വിദ്യാഭ്യാസ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിയാണ് ഫലപ്രഖ്യാപനം നടത്തുക. മെയ് 15ന് തന്നെ ഫലം പ്രസിദ്ധീകരിക്കാനുള്ള പരീക്ഷാ ബോർഡ് തീരുമാനത്തിന് ചീഫ് സെക്രട്ടറിയുടെ അനുമതി ലഭിച്ചതിനെ തുടർന്നാണിത്.

നിയമസഭാ തിരഞ്ഞെടുപ്പ് ഫലത്തിന് പിന്നാലെ പുതിയ മന്ത്രിസഭ തിങ്കളാഴ്ച മാത്രമേ അധികാരമേൽക്കുകയുള്ളൂ എന്നതിനാലാണ് ഇക്കുറി മന്ത്രിയുടെ സാന്നിധ്യമില്ലാതെ ഫലപ്രഖ്യാപനം നടക്കുന്നത്. കഴിഞ്ഞ ദിവസം ചേർന്ന പരീക്ഷാ ബോർഡ് യോഗം ഫലപ്രഖ്യാപനത്തിനുള്ള നടപടികൾ വിലയിരുത്തിയിരുന്നു.

വിദ്യാർഥികൾക്ക് ഔദ്യോഗിക വെബ്‌സൈറ്റുകളായ cbseresults.nic.in, cbse.gov.in, results.cbse.nic.in എന്നിവ വഴി ഫലം അറിയാൻ സാധിക്കും. കൂടാതെ ഡിജി ലോക്കർ, ഉമാംഗ് ആപ്പ് എന്നീ പ്ലാറ്റ്‌ഫോമുകൾ വഴിയും ഫലം ലഭ്യമാകും.

 

വളരെ പുതിയ വളരെ പഴയ