2026 ഏപ്രിൽ മാസത്തെ റേഷൻ വിതരണം മെയ് 5 ചൊവ്വാഴ്ച വരെ നീട്ടി സർക്കാർ ഉത്തരവിട്ടു. വിതരണ കാലാവധി നീട്ടിയ സാഹചര്യത്തിൽ മെയ് 6 ബുധനാഴ്ച റേഷൻ കടകൾക്ക് അവധി ആയിരിക്കും.
അതേസമയം മെയ് മാസത്തിലെ റേഷൻ വിതരണം ഏപ്രിൽ 4 മുതൽ തന്നെ ആരംഭിച്ചിരുന്നു. മെയ് മാസത്തെ റേഷൻ വിഹിതം ഏപ്രിൽ മാസത്തിൽ മുൻകൂറായി വാങ്ങാൻ കഴിയാത്ത ഉപഭോക്താക്കൾക്ക് മെയ് 30 വരെ റേഷൻ കൈപ്പറ്റാനുള്ള സൗകര്യമുണ്ടാകുമെന്ന് അധികൃതർ അറിയിച്ചു.
