Zygo-Ad

ലോകം ഇന്ന് മെയ് ദിനം ആഘോഷിക്കുന്നു; തൊഴിലാളി വർഗ പോരാട്ടങ്ങളുടെ സ്മരണ പുതുക്കി അന്താരാഷ്ട്ര തൊഴിലാളി ദിനം

 


 മാന്യ വായനക്കാർക്ക് ഓപ്പൺ മലയാളം ന്യൂസ് നെറ്റ്വർക്കിന്ടെ മെയ് ദിനാശംസകൾ 


ലോകമെമ്പാടുമുള്ള തൊഴിലാളികളുടെ പോരാട്ടത്തിന്റെയും ആത്മാഭിമാനത്തിന്റെയും ഓർമ്മ പുതുക്കി ഇന്ന് അന്താരാഷ്ട്ര തൊഴിലാളി ദിനം ആചരിക്കുന്നു. എട്ട് മണിക്കൂർ ജോലി സമയം എന്ന അവകാശത്തിനായി 1886 മെയ് ഒന്നിന് അമേരിക്കയിൽ ആരംഭിച്ച ഐതിഹാസികമായ പണിമുടക്കിന്റെയും തുടർന്ന് ചിക്കാഗോയിലെ ഹേ മാർക്കറ്റ് ചത്വരത്തിൽ നടന്ന രക്തസാക്ഷിത്വത്തിന്റെയും സ്മരണയ്ക്കായാണ് മെയ് ദിനം ആഘോഷിക്കുന്നത്.

തൊഴിലിന്റെ അന്തസ്സും അവകാശങ്ങളും നേടിയെടുക്കാൻ തൊഴിലാളി വർഗം നടത്തിയ ഐക്യദാർഢ്യത്തിന്റെ ചരിത്രമാണ് ഈ ദിനം പങ്കുവെക്കുന്നത്. 1890 മുതലാണ് മെയ് ഒന്ന് ഔദ്യോഗികമായി ലോക തൊഴിലാളി ദിനമായി ആചരിച്ചു തുടങ്ങിയത്. മാറുന്ന ലോകക്രമത്തിൽ തൊഴിലാളികളുടെ അവകാശങ്ങൾ പലയിടത്തും വെല്ലുവിളിക്കപ്പെടുമ്പോൾ, നീതിപൂർവമായ ഒരു ലോകത്തിനായി തൊഴിലാളി വർഗം വീണ്ടും ഒരുമിക്കേണ്ടതിന്റെ ആവശ്യകത ഈ മെയ് ദിനം ഓർമ്മിപ്പിക്കുന്നു. മെച്ചപ്പെട്ട വേതനവും സുരക്ഷിതമായ തൊഴിലിടങ്ങളും ഉറപ്പാക്കാനുള്ള പോരാട്ടങ്ങൾക്ക് ഈ ദിനം കരുത്തുപകരുന്നു.

 

വളരെ പുതിയ വളരെ പഴയ