Zygo-Ad

സംസ്ഥാനത്ത് മഴ ശക്തമാകുന്നു; ഇന്ന് നാല് ജില്ലകളിൽ യെല്ലോ അലർട്ട്

 


തിരുവനന്തപുരം:o കേരളത്തിൽ ചക്രവാതച്ചുഴിക്കും ന്യൂനമർദ്ദ പാത്തിക്കും പിന്നാലെ മഴ ശക്തമാകുന്നു. ഇന്ന് നാല് ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കണ്ണൂർ ജില്ലകളിലാണ് ഇന്ന് മഴ മുന്നറിയിപ്പുള്ളത്. ശനിയാഴ്ചയോടെ മഴ കൂടുതൽ ജില്ലകളിലേക്ക് വ്യാപിക്കുമെന്നാണ് സൂചന.

നാളത്തെ മഴ സാധ്യത കണക്കിലെടുത്ത് തിരുവനന്തപുരം മുതൽ കോഴിക്കോട് വരെയുള്ള ഒൻപത് ജില്ലകളിൽ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിലുള്ള കാറ്റിനും സാധ്യതയുണ്ട്. തെക്കുകിഴക്കൻ അറബിക്കടലിലും ലക്ഷദ്വീപിനും മുകളിലായി കേരള തീരത്തോട് ചേർന്ന് നിൽക്കുന്ന ചക്രവാതച്ചുഴിയാണ് നിലവിലെ മഴയ്ക്ക് കാരണം.

മെയ് 11 വരെ സംസ്ഥാനത്ത് പരക്കെ മഴ തുടരാൻ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. കടൽ പ്രക്ഷുബ്ധമാകാൻ സാധ്യതയുള്ളതിനാൽ തീരദേശവാസികളും ജാഗ്രത പാലിക്കണം. അടുത്ത അഞ്ച് ദിവസങ്ങളിൽ കേരളത്തിലും മാഹിയിലും ഇടിമിന്നലോടു കൂടിയ മഴ തുടർന്നേക്കും.

 

വളരെ പുതിയ വളരെ പഴയ