Zygo-Ad

റെയിൽവേ ഗേറ്റ് നിയമലംഘനം: ഡ്രൈവർമാരുടെ ലൈസൻസ് റദ്ദാക്കാൻ മോട്ടോർ വാഹന വകുപ്പിന്റെ തീരുമാനം

 


തിരുവനന്തപുരം :റെയിൽവേ ഗേറ്റുകൾ അടച്ചുതുടങ്ങുമ്പോഴോ അടച്ചുകഴിഞ്ഞോ ഉള്ള നുഴഞ്ഞുകയറ്റം തടയാൻ കർശന നടപടികളുമായി മോട്ടോർ വാഹന വകുപ്പ് രംഗത്തെത്തി. ഗേറ്റ് അടച്ചതിന് ശേഷമോ സിഗ്നലുകൾ അവഗണിച്ചോ അപകടകരമായ രീതിയിൽ വാഹനം ഓടിച്ചു കയറ്റാൻ ശ്രമിക്കുന്ന ഡ്രൈവർമാരുടെ ലൈസൻസ് സസ്പെൻഡ് ചെയ്യുമെന്ന് വകുപ്പ് മുന്നറിയിപ്പ് നൽകി.

മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ നേരിട്ട് നടത്തുന്ന പരിശോധനകൾക്ക് പുറമെ റെയിൽവേ ഉദ്യോഗസ്ഥർ നൽകുന്ന റിപ്പോർട്ടുകളും സിസിടിവി ദൃശ്യങ്ങളും പരിശോധിച്ചായിരിക്കും നടപടികൾ സ്വീകരിക്കുക. ഇത്തരം നിയമലംഘനങ്ങൾ ട്രെയിൻ ഗതാഗതത്തെ തടസ്സപ്പെടുത്തുന്നതിനൊപ്പം വലിയ അപകടങ്ങൾക്കും കാരണമാകുന്ന പശ്ചാത്തലത്തിലാണ് ഈ കർശന തീരുമാനം.

 

വളരെ പുതിയ വളരെ പഴയ