തിരുവനന്തപുരം :സംസ്ഥാനത്തെ പ്ലസ് ടു, വൊക്കേഷണൽ ഹയർസെക്കൻഡറി പരീക്ഷകളുടെ ഫലം ഇന്നറിയാം. ഇന്നു വൈകിട്ട് 3 മണിക്ക് വിദ്യാഭ്യാസമന്ത്രി എൻ. ഷംസുദ്ദീൻ ആണ് ഫലം പ്രഖ്യാപിക്കുക. ഫലപ്രഖ്യാപനത്തിന് പിന്നാലെ ഔദ്യോഗിക വെബ്സൈറ്റുകളിലും മൊബൈൽ ആപ്ലിക്കേഷനുകളിലും വിദ്യാർഥികൾക്ക് ഫലം പരിശോധിക്കാനാകും.
ഈ വർഷം ഹയർസെക്കൻഡറി വിഭാഗത്തിൽ 4.52 ലക്ഷം വിദ്യാർഥികളും വൊക്കേഷണൽ ഹയർസെക്കൻഡറി വിഭാഗത്തിൽ 26,826 വിദ്യാർഥികളുമാണ് ഫലം കാത്തിരിക്കുന്നത്. കഴിഞ്ഞ വർഷം ഹയർസെക്കൻഡറി പരീക്ഷയിൽ 77.81 ശതമാനവും വിഎച്ച്എസ്ഇയിൽ 70.06 ശതമാനവുമായിരുന്നു വിജയശതമാനം. ഇത്തവണത്തെ ഫലത്തിൽ വിജയനിരക്കിൽ മാറ്റമുണ്ടാകുമോ എന്ന ആകാംക്ഷയിലാണ് വിദ്യാർഥികളും രക്ഷിതാക്കളും.
വിദ്യാർഥികൾക്ക് ഫലം പരിശോധിക്കാനുള്ള വെബ്സൈറ്റുകൾ:
www.results.kite.kerala.gov.in
കൂടാതെ SAPHALAM 2026 മൊബൈൽ ആപ്പ് വഴിയും ഫലം അറിയാൻ സാധിക്കും.
