Zygo-Ad

കേരളത്തിൽ കാലവർഷം ഇത്തവണ നേരത്തെയെത്തും

 ​സംസ്ഥാനത്ത് ഇത്തവണ തെക്കുപടിഞ്ഞാറൻ കാലവർഷം നിശ്ചയിച്ച സമയത്തിന് മുൻപേ എത്താൻ അനുകൂല സാഹചര്യമൊരുങ്ങുന്നു. സാധാരണ ജൂണ്‍ ഒന്നിന് എത്താറുള്ള കാലവർഷം ഇത്തവണ മേയ് അവസാന വാരത്തോടെ കേരളത്തില്‍ സജീവമായേക്കും.

​ഇതിന്റെ മുന്നോടിയായി ഈ ആഴ്ച അവസാനത്തോടെ അന്തമാൻ നിക്കോബാർ ദ്വീപുകളില്‍ മഴയെത്തുമെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ വിലയിരുത്തല്‍. മേയ് 20-ഓടെ അന്തമാനില്‍ എത്തേണ്ട മഴ ഇത്തവണ 15-ാം തീയതിയോടെ തന്നെ അവിടെ എത്തിയേക്കുമെന്നാണ് പ്രവചനം.

​കാലവർഷത്തിന് മുന്നോടിയായി മേയ് 14 മുതല്‍ കേരളത്തില്‍ ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യതയുണ്ട്. മണിക്കൂറില്‍ 40 മുതല്‍ 50 കിലോമീറ്റർ വരെ വേഗതയുള്ള കാറ്റടിച്ചേക്കാം. വരും ദിവസങ്ങളില്‍ വിവിധ ജില്ലകളില്‍ യെല്ലോ മുന്നറിയിപ്പ് പ്രഖ്യാപിച്ചിട്ടുണ്ട്. 14-ന് മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിലും, തുടർന്നുള്ള ദിവസങ്ങളില്‍ പാലക്കാട്, വയനാട്, തൃശ്ശൂർ തുടങ്ങിയ ഇടങ്ങളിലും ശക്തമായ മഴ പ്രതീക്ഷിക്കാം. ആദ്യഘട്ട മഴയ്ക്ക് ശേഷം നേരിയ കുറവുണ്ടാകുമെങ്കിലും മേയ് അവസാനത്തോടെ കാലവർഷം പൂർണ്ണമായി സജീവമാകാനാണ് സാധ്യത.

​കേരളത്തിൽ കാലവർഷം നേരത്തെയെത്തും

​ 

വളരെ പുതിയ വളരെ പഴയ