കാസർകോട്: പാലക്കുന്നിൽ ബൈക്കിന് പിന്നിൽ ലോറി ഇടിച്ച് കോളേജ് വിദ്യാർത്ഥി മരിച്ചു. ഉദുമ കോട്ടക്കുന്നിലെ നസീറിന്റെ മകൻ ലുക് മാൻ (22) ആണ് മരിച്ചത്. ബുധനാഴ്ച രാത്രി ഒമ്പത് മണിയോടെ പാലക്കുന്ന് ടൗണിലായിരുന്നു അപകടം. ജിമ്മിൽ പോയി തിരികെ വീട്ടിലേക്ക് മടങ്ങുന്നതിനിടെയാണ് അപകടമുണ്ടായത്.
കാസർകോട് ഭാഗത്തുനിന്നും കാഞ്ഞങ്ങാട് ഭാഗത്തേക്ക് പോവുകയായിരുന്ന നാഷണൽ പെർമിറ്റ് ലോറി അതേ ദിശയിൽ സഞ്ചരിക്കുകയായിരുന്ന ലുക് മാന്റെ ബൈക്കിന് പിന്നിൽ ഇടിക്കുകയായിരുന്നു. മംഗളൂരു ശ്രീദേവി കോളേജിലെ ഒന്നാം വർഷ ബി.ബി.എ വിദ്യാർത്ഥിയാണ് ലുക് മാൻ. മാതാവ്: റസീന. സഹോദരങ്ങൾ: നൗമാൻ, സഫ്റാൻ, ഫാത്തിമ.
