Zygo-Ad

കേരളത്തിന്റെ മുഖ്യമന്ത്രിയെ ഇന്ന് പ്രഖ്യാപിക്കും; തിരുവനന്തപുരത്ത് നിർണ്ണായക നിയമസഭാകക്ഷിയോഗം

 


തിരുവനന്തപുരം: ഒമ്പതുദിവസം നീണ്ട അനിശ്ചിതത്വങ്ങൾക്കൊടുവിൽ കേരളത്തിന്റെ പുതിയ മുഖ്യമന്ത്രിയെ കോൺഗ്രസ് ഹൈക്കമാൻഡ് ഇന്ന് ഔദ്യോഗികമായി പ്രഖ്യാപിക്കും. വി ഡി സതീശൻ, കെ സി വേണുഗോപാൽ, രമേശ് ചെന്നിത്തല എന്നിവരിൽ ആരാകും മുഖ്യമന്ത്രി എന്ന ആകാംക്ഷയ്ക്ക് ഇതോടെ വിരാമമാകും. ഇന്ന് ഉച്ചയ്ക്ക് ഒരു മണിക്ക് തിരുവനന്തപുരത്ത് ചേരുന്ന കോൺഗ്രസ് നിയമസഭാകക്ഷിയോഗത്തിൽ എഐസിസി അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയുടെ തീരുമാനം അടങ്ങിയ മുദ്രവെച്ച കവർ എഐസിസി ജനറൽ സെക്രട്ടറി ദീപാദാസ് മുൻഷി കൈമാറും.

രണ്ട് കേന്ദ്ര നിരീക്ഷകരും പങ്കെടുക്കുന്ന യോഗത്തിലേക്ക് വിജയിച്ച എല്ലാ കോൺഗ്രസ് സ്ഥാനാർത്ഥികളും എത്താൻ നിർദ്ദേശം നൽകിയിട്ടുണ്ട്. മൂന്ന് പ്രമുഖ നേതാക്കളെയും ഹൈക്കമാൻഡ് എടുത്ത തീരുമാനം ബോധ്യപ്പെടുത്തിയ ശേഷമായിരിക്കും പ്രഖ്യാപനം നടക്കുക. ഘടകകക്ഷികളുമായും ഹൈക്കമാൻഡ് ആശയവിനിമയം നടത്തും.

കോൺഗ്രസ് യോഗത്തിന് ശേഷം ഉച്ചയ്ക്ക് രണ്ട് മണിക്ക് യുഡിഎഫ് എംഎൽഎമാരുടെ സംയുക്ത യോഗം ചേരും. ഘടകകക്ഷി എംഎൽഎമാരോടും തിരുവനന്തപുരത്ത് എത്താൻ ആവശ്യപ്പെട്ടിട്ടുണ്ട്. നിയമസഭാ തിരഞ്ഞെടുപ്പിൽ 102 സീറ്റുകൾ നേടിയാണ് യുഡിഎഫ് അധികാരത്തിലെത്തുന്നത്. യുഡിഎഫ് യോഗത്തിന് ശേഷം മുഖ്യമന്ത്രിയെ അംഗീകരിച്ചു കൊണ്ടുള്ള കത്തുമായി നേതാക്കൾ ഗവർണറെ കണ്ട് സർക്കാർ രൂപീകരണത്തിനുള്ള അവകാശവാദം ഉന്നയിക്കും.

 

വളരെ പുതിയ വളരെ പഴയ