Zygo-Ad

ഹയർ സെക്കൻഡറി പരീക്ഷാഫലം മെയ് 26-നേക്ക് മാറ്റി ; എസ്എസ്എൽസി ഫലം നാളെ

 


തിരുവനന്തപുരം: സംസ്ഥാനത്തെ ഹയർ സെക്കൻഡറി പരീക്ഷാ ഫലപ്രഖ്യാപനം മെയ് 26-ലേക്ക് മാറ്റി. മെയ് 22-ന് ഫലം പ്രഖ്യാപിക്കുമെന്നായിരുന്നു നേരത്തെ അറിയിച്ചിരുന്നത്. മാർക്ക് എൻട്രി ചെയ്യുന്ന സോഫ്റ്റ്‌വെയറിന്റെ കാലപ്പഴക്കം കാരണം എൻട്രി പൂർത്തിയാക്കാൻ കാലതാമസം നേരിടുന്നതാണ് തീയതി മാറ്റാൻ കാരണമെന്ന് അധികൃതർ വ്യക്തമാക്കി.

അതേസമയം, സംസ്ഥാനത്തെ എസ്എസ്എൽസി പരീക്ഷാ ഫലം നാളെ വൈകീട്ട് മൂന്നിന് വിദ്യാഭ്യാസ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി പ്രഖ്യാപിക്കും.

സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷാഫലം ഇന്നലെ പുറത്തുവിട്ടു. പരീക്ഷയെഴുതിയവരിൽ 85.20 ശതമാനം പേർ ഉപരിപഠനത്തിന് അർഹത നേടി. കഴിഞ്ഞ വർഷത്തെ വിജയശതമാനത്തേക്കാൾ (87.98%) ഇത്തവണ കുറവാണ് രേഖപ്പെടുത്തിയത്. വിജയശതമാനത്തിൽ തിരുവനന്തപുരം മേഖലയാണ് (95.62%) മുന്നിൽ. ചെന്നൈ (93.84%), ബെംഗളൂരു (93.19%) എന്നീ മേഖലകളും തൊട്ടുപിന്നിലുണ്ട്.

 

വളരെ പുതിയ വളരെ പഴയ