Zygo-Ad

സംസ്ഥാനത്ത് വരുംദിവസങ്ങളിൽ മഴ ശക്തമാകും; മെയ് 26ന് കാലവർഷമെത്തിയേക്കുമെന്ന് മുന്നറിയിപ്

 


തിരുവനന്തപുരം:കേരളത്തിൽ വരുംദിവസങ്ങളിൽ മഴ ശക്തമാകാൻ സാധ്യതയുള്ളതിനാൽ പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു. അറബിക്കടലിന് മുകളിൽ ചക്രവാതച്ചുഴിയും കേരളം മുതൽ കന്യാകുമാരി വരെ നീളുന്ന ന്യൂനമർദ്ദ പാത്തിയും രൂപപ്പെട്ടതാണ് മഴ സജീവമാകാൻ കാരണം. ഈ മാസം 26 വരെ സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. കൂടാതെ ഈ വർഷത്തെ ഇടവപ്പാതി അഥവാ കാലവർഷം മെയ് 26 ഓടെ കേരളത്തിൽ എത്തിയേക്കുമെന്നാണ് പ്രവചനം. കാലവർഷം എത്തുന്നതോടെ മഴയുടെ തീവ്രത ഇനിയും വർദ്ധിക്കും.

ഇന്ന് എട്ട് ജില്ലകളിൽ പ്രത്യേക മഴ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ആലപ്പുഴ ജില്ലയിൽ ഓറഞ്ച് അലർട്ടാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ഇവിടെ അതിശക്തമായ മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യതയുണ്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, കോഴിക്കോട് എന്നീ ഏഴ് ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിൽ വരുംദിവസങ്ങളിൽ പുറത്തിറങ്ങുന്നവർ കുട കരുതുന്നത് ഉൾപ്പെടെയുള്ള മുൻകരുതലുകൾ സ്വീകരിക്കേണ്ടതാണ്.

 

വളരെ പുതിയ വളരെ പഴയ