Zygo-Ad

സംസ്ഥാനത്ത് 1800 കോടി രൂപ കടമെടുക്കാൻ ഒരുങ്ങി വി ഡി സതീശൻ സർക്കാർ

 


തിരുവനന്തപുരം: പൊതുവിപണിയിൽനിന്ന് 1800 കോടി രൂപ കൂടി കടമെടുക്കാൻ കേരള സർക്കാർ തീരുമാനിച്ചു. വി ഡി സതീശന്റെ നേതൃത്വത്തിലുള്ള പുതിയ യുഡിഎഫ് സർക്കാർ അധികാരത്തിൽ വന്ന ശേഷമുള്ള ആദ്യ കടമെടുപ്പാണിത്. റിസർവ് ബാങ്കിന്റെ ഇ-കുബേര്‌ സംവിധാനം വഴി കടപ്പത്രങ്ങളിറക്കിയാണ് സംസ്ഥാനം തുക കണ്ടെത്തുന്നത്. ഇതിനായുള്ള കടപ്പത്രങ്ങളുടെ ലേലം മെയ് 26-ന് നടക്കും.

ജീവനക്കാരുടെ ശമ്പളം, പെൻഷൻ എന്നിവയ്ക്ക് പുറമേ ഈ മാസം വിതരണം ചെയ്യേണ്ട ക്ഷേമപെൻഷനും സർക്കാർ പ്രഖ്യാപിച്ച പുതിയ ആനുകൂല്യങ്ങളും മുൻനിർത്തിയാണ് അടിയന്തിരമായി തുക കണ്ടെത്തുന്നത്. ഡിസംബർ മാസം വരെ പൊതുവിപണിയിൽ നിന്ന് 23,000 കോടി രൂപ കടമെടുക്കാൻ കേന്ദ്ര സർക്കാർ കേരളത്തിന് അനുമതി നൽകിയിട്ടുണ്ട്. പുതിയ സർക്കാർ ചുമതലയേൽക്കുന്നതിന് തൊട്ടുമുമ്പ്, മെയ് 12-ാം തീയതിയും കേരളം 2800 കോടി രൂപ കടമെടുത്തിരുന്നു.




വളരെ പുതിയ വളരെ പഴയ