ന്യൂഡൽഹി: രാജ്യത്ത് സാധാരണക്കാർക്ക് കനത്ത പ്രഹരമേകി ഇന്ധനവില വീണ്ടും വർധിപ്പിച്ചു. പെട്രോളിന് ലിറ്ററിന് 87 പൈസയും ഡീസലിന് 91 പൈസയുമാണ് കൂട്ടിയത്. അന്താരാഷ്ട്ര വിപണിയിലെ വിലവ്യതിയാനങ്ങളുടെ പശ്ചാത്തലത്തിലാണ് എണ്ണക്കമ്പനികളുടെ പുതിയ തീരുമാനം.
കഴിഞ്ഞ 10 ദിവസത്തിനിടെ ഇത് മൂന്നാം തവണയാണ് രാജ്യത്ത് ഇന്ധനവില വർധിപ്പിക്കുന്നത്. ഇതോടെ ഒരിടവേളയ്ക്ക് ശേഷം രാജ്യത്തെ പെട്രോൾ, ഡീസൽ നിരക്കുകൾ വീണ്ടും ഉയർന്ന നിലവാരത്തിലേക്ക് എത്തിയിരിക്കുകയാണ്. തുടർച്ചയായ വിലക്കയറ്റം നിത്യോപയോഗ സാധനങ്ങളുടെ വില വർധനവിനും കാരണമാകുമെന്ന ആശങ്കയിലാണ് പൊതുജനം. പുതുക്കിയ വില ഇന്ന് മുതൽ പ്രാബല്യത്തിൽ വന്നു.
