തിരുവനന്തപുരം: ബലി പെരുന്നാൾ പ്രമാണിച്ച് കേരളത്തിൽ രണ്ട് ദിവസത്തെ പൊതു അവധി പ്രഖ്യാപിച്ചു. മേയ് ഇരുപത്തിയേഴ്, ഇരുപത്തിയെട്ട് തീയതികളിലാണ് സംസ്ഥാനത്ത് അവധി ഉണ്ടായിരിക്കുക. സർക്കാർ ഓഫീസുകൾ, പൊതുമേഖലാ സ്ഥാപനങ്ങൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ എന്നിവയ്ക്ക് പുറമെ നെഗോഷ്യബിൾ ഇൻസ്ട്രുമെന്റ്‌സ് ആക്ട് പരിധിയിൽ വരുന്ന സ്ഥാപനങ്ങൾക്കും ഈ ദിവസങ്ങളിൽ അവധിയായിരിക്കും.
നേരത്തെ മേയ് ഇരുപത്തിയേഴിന് മാത്രമായിരുന്നു അവധി നിശ്ചയിച്ചിരുന്നത്. എന്നാൽ മാസപ്പിറവി ദൃശ്യമായതിന്റെ അടിസ്ഥാനത്തിൽ കേരളത്തിൽ മേയ് ഇരുപത്തിയെട്ടിനാണ് ബലിപെരുന്നാൾ ആഘോഷിക്കുന്നത്. ഈ സാഹചര്യം കണക്കിലെടുത്താണ് നിലവിലുള്ള അവധിക്ക് പുറമെ ഇരുപത്തിയെട്ടിന് കൂടി അവധി നൽകാൻ സർക്കാർ തീരുമാനിച്ചത്. ഇതോടെ സംസ്ഥാനത്ത് തുടർച്ചയായ രണ്ട് ദിവസങ്ങളിൽ പെരുന്നാൾ പ്രമാണിച്ച് പൊതു അവധി ലഭിക്കു
