Zygo-Ad

പ്ലസ് വൺ പ്രവേശനത്തിനുള്ള ഓൺലൈൻ അപേക്ഷാ നടപടികൾ ഇന്ന് മുതൽ ആരംഭിക്കുന്നു

 


തിരുവനന്തപുരം :സംസ്ഥാനത്തെ ഹയർ സെക്കൻഡറി സ്കൂളുകളിലേക്കുള്ള പ്ലസ് വൺ പ്രവേശന നടപടികൾക്ക് തിങ്കളാഴ്ച തുടക്കമാകും. താല്പര്യമുള്ള വിദ്യാർഥികൾക്ക് ഓൺലൈൻ വഴി അപേക്ഷകൾ സമർപ്പിക്കാവുന്നതാണ്. പ്രവേശന പ്രക്രിയ പൂർണ്ണമായും സുതാര്യമായ രീതിയിലാണ് ക്രമീകരിച്ചിരിക്കുന്നത്.

ഈ വർഷം സംസ്ഥാനത്ത് മൊത്തം നാല് ലക്ഷത്തിലധികം വിദ്യാർഥികളാണ് എസ് എസ് എൽ സി പരീക്ഷ വിജയിച്ച് ഉപരിപഠനത്തിന് യോഗ്യത നേടിയിട്ടുള്ളത്. കൃത്യമായി പറഞ്ഞാൽ നാല് ലക്ഷത്തി പതിനായിരത്തി നാനൂറ്റി അമ്പത്തിയാറ് കുട്ടികൾ ഉന്നത പഠനത്തിനായി കാത്തിരിക്കുന്നു. എന്നാൽ നിലവിൽ ഹയർ സെക്കൻഡറി മേഖലയിൽ മൂന്ന് ലക്ഷത്തി അറുപതിനായിരത്തി ഒരുന്നൂറ്റി നാൽപ്പത്തിനാല് സീറ്റുകൾ മാത്രമാണുള്ളത്. വൊക്കേഷണൽ ഹയർ സെക്കൻഡറി വിഭാഗത്തിൽ മുപ്പത്തിമൂവായിരത്തി മുപ്പത് സീറ്റുകളും ലഭ്യമാണ്.

 

വളരെ പുതിയ വളരെ പഴയ