Zygo-Ad

കേരളത്തിലെ വൈദ്യുതി ഉപയോഗത്തിൽ കുറവ് പ്രതിദിന ഉപഭോഗം നൂറ് ദശലക്ഷം യൂണിറ്റിലേക്ക്

 


തിരുവനന്തപുരം: സംസ്ഥാനത്തെ പ്രതിദിന വൈദ്യുതി ഉപയോഗത്തിൽ നേരിയ കുറവ് രേഖപ്പെടുത്തി. കഴിഞ്ഞ ദിവസങ്ങളിൽ വലിയ വർധനവ് ഉണ്ടായതിന് പിന്നാലെയാണ് ഇപ്പോൾ ഉപയോഗം 100.98 ദശലക്ഷം യൂണിറ്റായി താഴ്ന്നത്. പരമാവധി വൈദ്യുതി ആവശ്യകത 5332 മെഗാവാട്ടായി റിപ്പോർട്ട് ചെയ്തു.

നിലവിൽ സംസ്ഥാനത്തിന്റെ ആകെ ഉൽപാദനം 19.54 ദശലക്ഷം യൂണിറ്റാണ്. ഇതിൽ സിംഹഭാഗവും ജലവൈദ്യുത പദ്ധതികളിൽ നിന്നാണ് ലഭിക്കുന്നത്. ഇടുക്കിയിൽ നിന്ന് 6.08 ദശലക്ഷം യൂണിറ്റും ശബരിഗിരിയിൽ നിന്ന് 4.12 ദശലക്ഷം യൂണിറ്റും ഉൽപാദിപ്പിച്ചു. കേന്ദ്ര വിഹിതമായി 48.46 ദശലക്ഷം യൂണിറ്റ് വൈദ്യുതിയും കേരളത്തിന് ലഭ്യമായിട്ടുണ്ട്.

സംസ്ഥാനത്തെ അണക്കെട്ടുകളിൽ ഇപ്പോൾ 1131.44 ദശലക്ഷം യൂണിറ്റ് വൈദ്യുതി നിർമ്മിക്കാൻ ആവശ്യമായ വെള്ളം ബാക്കിയുണ്ട്. കാലവർഷത്തിന് മുന്നോടിയായി ജൂൺ ഒന്നാം തീയതിയോടെ ഡാമുകളിൽ കുറഞ്ഞത് 650 ദശലക്ഷം യൂണിറ്റിനുള്ള ജലശേഖരം നിലനിർത്താനാണ് വൈദ്യുതി വകുപ്പ് ലക്ഷ്യമിടുന്നത്.


 

വളരെ പുതിയ വളരെ പഴയ