തിരുവനന്തപുരം: പതിനാറാം കേരള നിയമസഭയിലെ എംഎല്‍എമാരുടെ സത്യപ്രതിജ്ഞ ഇന്ന് നടക്കും. രാവിലെ ഒന്‍പത് മണിക്കാണ് സത്യപ്രതിജ്ഞാ ചടങ്ങുകള്‍ ആരംഭിക്കുന്നത്. പ്രോ ടെം സ്പീക്കറായ ജി സുധാകരന്‍ പുതിയ അംഗങ്ങള്‍ക്ക് സത്യവാചകം ചൊല്ലിക്കൊടുക്കും. അക്ഷരമാലാ ക്രമത്തിലാണ് അംഗങ്ങള്‍ സത്യപ്രതിജ്ഞ ചെയ്യുക.
പുതിയ സ്പീക്കറെ കണ്ടെത്താനുള്ള തെരഞ്ഞെടുപ്പ് നാളെ നടക്കും. ഈ മാസം ഇരുപത്തിയൊന്‍പതിനാണ് ഗവര്‍ണറുടെ നയപ്രഖ്യാപന പ്രസംഗം നിശ്ചയിച്ചിരിക്കുന്നത്. വി ഡി സതീശന്റെ നേതൃത്വത്തിലുള്ള പുതിയ സര്‍ക്കാര്‍ കഴിഞ്ഞ തിങ്കളാഴ്ചയാണ് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റത്. രാഷ്ട്രീയ ചര്‍ച്ചകള്‍ക്കൊടുവില്‍ മന്ത്രിസഭയിലെ അംഗങ്ങളുടെ വകുപ്പുവിഭജനം ഇന്നലെ ഔദ്യോഗികമായി പൂര്‍ത്തിയായിരുന്നു.
