കണ്ണൂർ: കേരള പിഎസ്സി ഈ മാസം 23ന് നടത്താൻ നിശ്ചയിച്ചിരുന്ന വുമൺ സിവിൽ എക്സൈസ് ഓഫീസർ എൻസിഎ റിക്രൂട്ട്മെന്റ് (കാറ്റഗറി നമ്പർ: 247/2025, 342/2025), സിവിൽ എക്സൈസ് ഓഫീസർ ട്രെയിനി (കാറ്റഗറി നമ്പർ: 564/2025) തസ്തികകളിലെ ഒഎംആർ പരീക്ഷയുടെ കേന്ദ്രത്തിൽ മാറ്റം വരുത്തി.
കണ്ണൂർ സിറ്റി ഡിഐഎസ് ഇംഗ്ലീഷ് മീഡിയം എച്ച്എസ്എസിന് പകരം വൻകുളത്ത് വയലിലെ അഴീക്കോട് ഹൈസ്‌കൂളിലാണ് പരീക്ഷ നടക്കുക. ഉദ്യോഗാർത്ഥികൾ ഡൗൺലോഡ് ചെയ്ത പഴയ പരീക്ഷാ കേന്ദ്രത്തിലെ അഡ്മിഷൻ ടിക്കറ്റുമായോ അല്ലെങ്കിൽ പുതിയ കേന്ദ്രം രേഖപ്പെടുത്തിയ അഡ്മിഷൻ ടിക്കറ്റുമായോ പുതിയ പരീക്ഷാ കേന്ദ്രത്തിൽ കൃത്യസമയത്ത് തന്നെ എത്തിച്ചേരേണ്ടതാണ്. പരീക്ഷാ സമയത്തിൽ യാതൊരുവിധ മാറ്റവുമില്ലെന്ന് അധികൃതർ അറിയിച്ചു.
