Zygo-Ad

ഇന്ധന ഇറക്കുമതി കുറയ്ക്കാൻ ഇന്ത്യ; 5000 ഫ്ളെക്സ് ഫ്യുവൽ പമ്പുകൾ വരുന്നു

 


പശ്ചിമേഷ്യയിലെ യുദ്ധപ്രതിസന്ധിയെ തുടർന്ന് ആഗോള ഇന്ധന വിതരണത്തിൽ നേരിടുന്ന തടസ്സങ്ങൾ മറികടക്കാൻ ബദൽ മാർഗങ്ങളുമായി കേന്ദ്ര സർക്കാർ രംഗത്ത്. ഇതിന്റെ ഭാഗമായി അസംസ്‌കൃത എണ്ണയുടെ ഇറക്കുമതി കുറയ്ക്കുന്നതിനായി ഇ100 ഫ്ളെക്സ് ഇന്ധനത്തിന്റെ ലഭ്യത രാജ്യത്ത് വേഗത്തിലാക്കാൻ സർക്കാർ നീക്കം തുടങ്ങി.

അടുത്ത രണ്ട് വർഷത്തിനുള്ളിൽ ഇന്ത്യയിലുടനീളം ഇ100 ഇന്ധനം ലഭ്യമാക്കുന്ന 5000 പമ്പുകൾ സ്ഥാപിക്കാനാണ് സർക്കാർ പദ്ധതിയിടുന്നത്. ഇതിൽ ആദ്യ ഘട്ടമായി 150 പമ്പുകൾ അടുത്ത ഒരു മാസത്തിനുള്ളിൽ പ്രവർത്തനസജ്ജമാകും. ഡൽഹി, മുംബൈ, പുണെ, നാഗ്പുർ എന്നീ നഗരങ്ങളിലാണ് ആദ്യമായി ഈ ഇന്ധനം ലഭ്യമാവുക.

തുടർന്ന് ആറ് മാസം മുതൽ ഒരു വർഷത്തിനകം ബെംഗളൂരു, ചെന്നൈ, കൊൽക്കത്ത, ഹൈദരാബാദ് തുടങ്ങിയ പ്രമുഖ നഗരങ്ങളിലേക്കും ഇ100 ഇന്ധന ലഭ്യത വ്യാപിപ്പിക്കും. ഫ്ളെക്സ് ഇന്ധനം പുറത്തിറക്കുന്നത് സംബന്ധിച്ച കൃത്യമായ മാർഗനിർദേശങ്ങൾ രാജ്യത്തെ വാഹന നിർമാതാക്കൾക്കും ഓയിൽ മാർക്കറ്റിങ് കമ്പനികൾക്കും കേന്ദ്ര സർക്കാർ ഇതിനകം കൈമാറിയിട്ടുണ്ട്.

 

വളരെ പുതിയ വളരെ പഴയ