Zygo-Ad

യാത്രയിൽ കൂടുതൽ സുരക്ഷ വേണ്ടെന്ന് നിയുക്ത മുഖ്യമന്ത്രി വി.ഡി. സതീശൻ; റോഡ് ബ്ലോക്ക് ചെയ്യരുതെന്ന് ഉന്നത പോലീസുദ്യോഗസ്ഥർക്ക് നിർദ്ദേശം

 


തിരുവനന്തപുരം: തന്റെ യാത്രകൾക്ക് അധിക സുരക്ഷാ സന്നാഹങ്ങൾ ആവശ്യമില്ലെന്ന് നിയുക്ത മുഖ്യമന്ത്രി വി.ഡി. സതീശൻ. പൈലറ്റ്, എസ്കോർട്ട് വാഹനങ്ങൾ മാത്രം മതിയെന്നും മുഖ്യമന്ത്രിയുടെ യാത്രയുടെ പേരിൽ പൊതുജനങ്ങളെ ബുദ്ധിമുട്ടിച്ചുകൊണ്ട് റോഡുകൾ ബ്ലോക്ക് ചെയ്യരുതെന്നും അദ്ദേഹം ഉന്നത പോലീസുദ്യോഗസ്ഥർക്ക് കർശന നിർദ്ദേശം നൽകി. ജനങ്ങൾക്ക് ബുദ്ധിമുട്ടുണ്ടാക്കാത്ത രീതിയിൽ ലളിതമായ സുരക്ഷാ ക്രമീകരണങ്ങൾ മാത്രം മതിയെന്നാണ് അദ്ദേഹത്തിന്റെ നിലപാട്.


വളരെ പുതിയ വളരെ പഴയ