ഹയർ സെക്കൻഡറി, വി എച്ച് എസ് ഇ സേവ് എ ഇയർ അഥവാ സേ പരീക്ഷയും ഇംപ്രൂവ്മെൻ്റ് പരീക്ഷയും ജൂൺ ഇരുപത്തിയൊൻപത് മുതൽ ജൂലൈ മൂന്ന് വരെ നടക്കും. പരീക്ഷയ്ക്കായി ജൂൺ ഒന്ന് വരെ വിദ്യാർത്ഥികൾക്ക് അപേക്ഷ സമർപ്പിക്കാവുന്നതാണ്.
നിശ്ചിത ഫൈനോട് കൂടി ജൂൺ മൂന്ന് വരെയും അപേക്ഷകൾ സമർപ്പിക്കാൻ അവസരമുണ്ട്. ഇതിനൊപ്പം തന്നെ മുൻപ് നടന്ന പരീക്ഷകളുടെ പുനർ മൂല്യനിർണയത്തിനായും വിദ്യാർത്ഥികൾക്ക് ഇപ്പോൾ അപേക്ഷിക്കാവുന്നതാണ്.
