ന്യൂഡൽഹി: രാജ്യത്ത് പെട്രോൾ, ഡീസൽ വില വീണ്ടും വർധിപ്പിച്ചു. രണ്ടാഴ്ചയ്ക്കിടയിൽ ഇത് നാലാം തവണയാണ് കേന്ദ്ര സർക്കാർ ഇന്ധന വില കൂട്ടുന്നത്. പെട്രോൾ ലിറ്ററിന് 2 രൂപ 61 പൈസയും ഡീസൽ ലിറ്ററിന് 2 രൂപ 71 പൈസയുമാണ് ഇപ്പോൾ വർധിപ്പിച്ചിരിക്കുന്നത്.
തുടർച്ചയായുണ്ടാകുന്ന വിലക്കയറ്റം സാധാരണക്കാരുടെ ജീവിതം കടുത്ത പ്രതിസന്ധിയിലേക്കാണ് തള്ളിവിടുന്നത്. പുതിയ വർധനവോടെ കേരളത്തിൽ പെട്രോൾ വില ലിറ്ററിന് 115 രൂപയും കടന്ന് മുന്നോട്ട് പോവുകയാണ്. കേന്ദ്ര സർക്കാരിന്റെ ഈ ജനവിരുദ്ധ നയത്തിനെതിരെ രാജ്യത്തുടനീളം വലിയ രീതിയിലുള്ള പ്രതിഷേധങ്ങളാണ് ഉയർന്നു വരുന്നത്.
