Zygo-Ad

രാജ്യാന്തര വിപണിയിൽ എണ്ണവില കുറഞ്ഞു; സമാധാന കരാർ പ്രതീക്ഷയിൽ ആശ്വാസത്തോടെ ഇന്ത്യയും

 


ന്യൂഡൽഹി: ഇറാനുമായുള്ള യുദ്ധസാഹചര്യത്തിന് താൽക്കാലിക ശമനമുണ്ടാകുമെന്ന പ്രതീക്ഷയിൽ രാജ്യാന്തര വിപണിയിൽ ക്രൂഡോയിൽ വില തുടർച്ചയായ രണ്ടാം ദിവസവും ഇടിഞ്ഞു. യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് 'ഓപ്പറേഷൻ ഫ്രീഡം' എന്ന സൈനിക നീക്കം താൽക്കാലികമായി നിർത്തിവെച്ചതും ഇറാനുമായി സമാധാന ചർച്ചകൾ പുരോഗമിക്കുന്നു എന്ന സൂചനകളുമാണ് വിപണിയെ സ്വാധീനിച്ചത്.

ബ്രെന്റ് ക്രൂഡോയിൽ വില 1.7 ശതമാനം ഇടിഞ്ഞ് 108 ഡോളറിലും വെസ്റ്റ് ടെക്സാസ് ഇന്റർമീഡിയേറ്റ് (WTI) വില 1.6 ശതമാനം കുറഞ്ഞ് 100.60 ഡോളറിലും എത്തി. ഹോർമുസ് കടലിടുക്കിലെ ഗതാഗത തടസ്സം നീങ്ങുമെന്ന പ്രതീക്ഷ ഇന്ത്യയുൾപ്പെടെയുള്ള എണ്ണ ഇറക്കുമതി രാജ്യങ്ങൾക്ക് വലിയ ആശ്വാസമാണ് നൽകുന്നത്. ഈ ആഴ്‌ചയുടെ തുടക്കത്തിൽ വില ആറ് ശതമാനത്തോളം ഉയർന്നിരുന്നു. അതേസമയം, ആഗോള വിപണിയിൽ സ്വർണവിലയിൽ കുതിച്ചുചാട്ടം രേഖപ്പെടുത്തി. രണ്ട് ശതമാനം വർദ്ധനയോടെ സ്പോട്ട് ഗോൾഡ് വില ഔൺസിന് 4,647 ഡോളറിലെത്തി റെക്കോർഡിട്ടു.

 

വളരെ പുതിയ വളരെ പഴയ