കോഴിക്കോട് : ഇരുപത് വര്‍ഷത്തെ ജയില്‍വാസത്തിന് ശേഷം സൗദി അറേബ്യയില്‍ നിന്ന് മോചിതനായ കോഴിക്കോട് ഫറോക് സ്വദേശി അബ്ദുല്‍ റഹീം ജന്മനാട്ടില്‍ തിരിച്ചെത്തി. ഇന്ന് രാവിലെ 7.25 ഓടെയാണ് അബ്ദുല്‍ റഹീം സഞ്ചരിച്ച വിമാനം കരിപ്പൂര്‍ വിമാനത്താവളത്തില്‍ ഇറങ്ങിയത്. ലോകമെമ്പാടുമുള്ള മലയാളികളുടെ ജനകീയ ഇടപെടലിലൂടെയും കൂട്ടായ്മയിലൂടെയും സമാഹരിച്ച 34.35 കോടി രൂപ ദയാധനമായി നല്‍കിയാണ് റഹീമിന്റെ മോചനം സാധ്യമാക്കിയത്.
സൗദി സമയം രാത്രി 11.55 ന് റിയാദില്‍ നിന്നും കോഴിക്കോട്ടേക്ക് പുറപ്പെട്ട എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനത്തിലാണ് അദ്ദേഹം എത്തിയത്. സൗദി ജയില്‍ ഉദ്യോഗസ്ഥര്‍ നേരിട്ടാണ് റഹീമിനെ റിയാദ് എയര്‍പോര്‍ട്ടില്‍ എത്തിച്ച് എമിഗ്രെഷന്‍ ഉള്‍പ്പടെയുള്ള യാത്രാ നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കിയത്. റഹീമിന്റെ പവര്‍ ഓഫ് അറ്റോണി സിദ്ദിഖ് തുവ്വൂരും അദ്ദേഹത്തിന്റെ കുടുംബവും റഹീമിനൊപ്പം കോഴിക്കോട്ടേക്ക് യാത്ര ചെയ്തിരുന്നു. വര്‍ഷ നീണ്ട കാത്തിരിപ്പിന് ശേഷം റഹീം തിരിച്ചെത്തിയ സന്തോഷത്തിലാണ് കുടുംബവും പ്രവാസി സമൂഹവും.
