കണ്ണൂർ: കനത്ത മഴയുമായി തെക്ക് പടിഞ്ഞാറൻ കാലവർഷ കാറ്റ് ആൻഡമാൻ നിക്കോബാർ ദ്വീപുകളിൽ പ്രതീക്ഷിച്ചതിലും അഞ്ച് നാൾ മുമ്പെത്തിയ കാലവർഷം തെക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾക്കടൽ, തെക്കൻ അറബിക്കടൽ മേഖലകളിലേക്ക് വ്യാപിച്ചു.
വരും ദിവസങ്ങളിൽ കാലവർഷക്കാറ്റ് കൂടുതൽ മേഖലകളിലേക്ക് മുന്നേറും. കാലവർഷം 26ന് കേരളതീരം തൊടുമെന്നാണ് കാലവസ്ഥ വകുപ്പിന്റെ പ്രവചനം.
കഴിഞ്ഞ വർഷം മെയ് 24നാണ് കാലവർഷം കേരളത്തിൽ എത്തിയത്.
