Zygo-Ad

കേരളത്തിൽ അപ്രഖ്യാപിത വൈദ്യുതി നിയന്ത്രണം ജലനിരപ്പ് താഴുന്നു ഉപഭോഗം വർദ്ധിക്കുന്നു


 സംസ്ഥാനത്ത് വൈദ്യുതി ഉപഭോഗം കുതിച്ചുയരുകയും ഇടുക്കി ഉൾപ്പെടെയുള്ള പ്രധാന അണക്കെട്ടുകളിലെ ജലനിരപ്പ് താഴുകയും ചെയ്തതോടെ കേരളം അപ്രഖ്യാപിത വൈദ്യുതി നിയന്ത്രണത്തിലേക്ക് നീങ്ങുന്നു. പലയിടങ്ങളിലും ലോഡ് ഷെഡിംഗിന് സമാനമായ രീതിയിൽ വൈദ്യുതി മുടങ്ങുന്നതായി പരാതികൾ ഉയരുന്നുണ്ട്. 15 മിനിറ്റ് മുതൽ അരമണിക്കൂർ വരെ നീളുന്ന നിയന്ത്രണങ്ങളാണ് നിലവിൽ നടപ്പാക്കുന്നത്. മലബാർ മേഖലയിലെ രാത്രികാലങ്ങളിൽ നേരത്തെ തന്നെ ഇത്തരത്തിൽ വൈദ്യുതി തടസ്സപ്പെട്ടിരുന്നു. എന്നാൽ സംസ്ഥാനത്ത് ഔദ്യോഗികമായി ലോഡ് ഷെഡിംഗ് പ്രഖ്യാപിച്ചിട്ടില്ലെന്നും വൈദ്യുതി വിതരണത്തിലെ പ്രതിസന്ധി മറികടക്കാൻ ചില സാങ്കേതിക ക്രമീകരണങ്ങൾ മാത്രമാണ് ചെയ്യുന്നതെന്നുമാണ് അധികൃതരുടെ വിശദീകരണം.


വളരെ പുതിയ വളരെ പഴയ