Zygo-Ad

തലയണയ്ക്കടിയിൽ വെള്ളിക്കെട്ടൻ; പാമ്പ് കടിയേറ്റ് എട്ട് വയസ്സുകാരന് ദാരുണാന്ത്യം, സഹോദരൻ ഗുരുതരാവസ്ഥയിൽ


 തൃശ്ശൂർ: കോടാലിയിൽ ഉറങ്ങിക്കിടക്കുകയായിരുന്ന സഹോദരങ്ങൾക്ക് പാമ്പ് കടിയേറ്റു. എട്ട് വയസ്സുകാരനായ ആൽജോ ചികിത്സയിലിരിക്കെ അന്തരിച്ചു. ആൽജോയുടെ സഹോദരൻ അനോജ് നിലവിൽ അങ്കമാലി അപ്പോളോ ആശുപത്രിയിൽ അതീവ ഗുരുതരാവസ്ഥയിൽ ചികിത്സയിലാണ്‌ 

ഇന്നലെ രാത്രി രണ്ട് മണിയോടെയാണ് കുട്ടികൾക്ക് ശാരീരിക അസ്വസ്ഥതകൾ അനുഭവപ്പെട്ടത്. തലേദിവസം രാത്രി അവകാഡോ ജ്യൂസ് കുടിച്ച ശേഷം ഉറങ്ങാൻ കിടന്നതിനാൽ, കുട്ടികൾ ഛർദ്ദിച്ചപ്പോൾ വീട്ടുകാർ ആദ്യം കരുതിയത് ഭക്ഷ്യവിഷബാധ ആണെന്നായിരുന്നു. എന്നാൽ ചാലക്കുടിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ച് നടത്തിയ പരിശോധനയിലാണ് കുട്ടികളുടെ ശരീരത്തിൽ പാമ്പ് കടിയേറ്റ പാടുകൾ കണ്ടെത്തിയത്. ആശുപത്രിയിൽ വെച്ച് തന്നെ ആൽജോ മരണത്തിന് കീഴടങ്ങി.

കുട്ടികൾക്ക് പാമ്പ് കടിയേറ്റതാണെന്ന് വ്യക്തമായതോടെ ബന്ധുക്കളും നാട്ടുകാരും ചേർന്ന് വീടിനുള്ളിൽ നടത്തിയ പരിശോധനയിലാണ് കുട്ടികൾ കിടന്നിരുന്ന മുറിയിലെ തലയണയ്ക്കടിയിൽ പാമ്പിനെ കണ്ടെത്തിയത്. അതീവ മാരകമായ വിഷമുള്ളവെള്ളിക്കെട്ടൻ (Krait) ഇനത്തിൽപ്പെട്ട പാമ്പാണ് കുട്ടികളെ കടിച്ചത്.

ശ്രദ്ധിക്കുക: രാത്രികാലങ്ങളിൽ തറയിൽ കിടന്നുറങ്ങുന്നവർ ജാഗ്രത പാലിക്കണമെന്നും, വീടും പരിസരവും വൃത്തിയായി സൂക്ഷിക്കണമെന്നും ആരോഗ്യവിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു.



വളരെ പുതിയ വളരെ പഴയ