Zygo-Ad

നാ​ളെ മു​ത​ൽ രണ്ട് മാസത്തെ റേഷൻ ഒന്നിച്ചു വിതരണം ചെയ്യാൻ പൊതുവിതരണ വകുപ്പ് നിർദേശം


തിരുവനന്തപുരം: മ​ഞ്ഞ​ക്കാ​ർ​ഡി​ന് മു​ൻ​കൂ​ർ വി​ഹി​ത​വും ചേ​ർ​ത്ത് ആ​കെ 60 കി​ലോ അ​രി​. സംസ്ഥാനത്ത് ഏപ്രിൽ, മേയ് മാസ ങ്ങളിലെ റേഷൻ വിഹിതം ഗുണഭോക്താക്കൾക്ക് ഒരുമിച്ച് നൽകാൻ സർക്കാർ തീരുമാനിച്ചു.

ഏപ്രിൽ നാല് മുതൽ വിതരണം ആരംഭിക്കും. മൂന്ന് മാസത്തെ വിഹിതം ഒരുമിച്ച് നൽകാനായിരുന്നു കേന്ദ്ര നിർദേശമെങ്കിലും റേഷൻ കടകളിൽ ഭക്ഷ്യധാന്യങ്ങൾ സൂക്ഷിക്കാനുള്ള സ്ഥല പരിമിതി കണക്കിലെടുത്താണ് രണ്ട് മാസമായി ചുരു ക്കിയത്. ഏപ്രിൽ വിഹിതത്തോടൊപ്പം മേയ് വിഹിതം ഏപ്രിൽ നാല് മുതൽ മേയ് 30 വരെ വാങ്ങാം.

 ജൂണിലെ വിഹിതം സ്റ്റോക്ക് ലഭ്യമാകുന്ന മുറയ്ക്ക് നേരത്തെ വിതരണം ചെയ്യുന്നത് പരിഗണനയിലാണ്. പശ്ചിമേഷ്യയിലെ യുദ്ധ സാഹചര്യത്തിൽ ഇന്ധന ലഭ്യത കുറഞ്ഞാൽ ഭക്ഷ്യക്ഷാമം ഉണ്ടാകാതിരിക്കാനുള്ള മുൻകരുതലായാണ് സർക്കാർ നടപടി.

മഞ്ഞക്കാർഡിന് ഏപ്രിൽ, മേയ് മാസങ്ങളിലെ മുൻകൂർ വിഹിതവും ചേർത്ത് ആകെ 60 കിലോ അരിയും നാലു കിലോ ഗോതമ്പും സൗജന്യമായും ആറു പാക്കറ്റ് ആട്ട ഏഴു രൂപ നിരക്കിലും ലഭിക്കും പിങ്ക് കാർഡുള്ളവർക്ക് ഏപ്രിൽ വിഹിതവും മേയിലെ മുൻകൂർ വിഹിതവും ചേർത്ത് ഓരോ അംഗത്തിനും എട്ടു കിലോ അരിയും രണ്ടു കിലോ ഗോതമ്പും സൗജന്യമായി ലഭിക്കും. 

നാല് അംഗങ്ങളുള്ള കാർഡിന് ഗോതമ്പിന് പകരം പരമാവധി എട്ടു പാക്കറ്റ് ആട്ടയും അതിൽ കൂടുതൽ അംഗങ്ങളുള്ള കാർഡിന് ഓരോ അംഗത്തിനും അധികമായി രണ്ടുകിലോ ഗോതമ്പും ലഭിക്കും.

നീലക്കാർഡിന് ഏപ്രിൽ വിഹിതവും മെയിലെ മുൻകൂർ വിഹിതവും ചേർത്ത് ഓരോ അംഗത്തിനും നാലു കിലോ അരി വീതം കിലോയ്ക്ക് നാലു രൂപ നിരക്കിൽ ലഭിക്കും. കൂടാതെ ഏപ്രിൽ, മേയ് മാസങ്ങളിലെ അധിക വിഹിതമായി അഞ്ചു കിലോ അരി കിലോയ്ക്ക് 10.90 രൂപ നിരക്കിൽ ലഭിക്കും. അതതു താലൂക്കിലെ സ്റ്റോക്കിനനുസരിച്ച് കാർഡിന് രണ്ടു കിലോ മുതൽ ആറു കിലോ വ രെ ആട്ട കിലോയ്ക്ക് 17 രൂപ നിരക്കിൽ ലഭിക്കും.

വെള്ളക്കാർഡിന് ഏപ്രിൽ വിഹിതവും മേയിലെ മുൻകൂർ വിഹിതവും ചേർത്ത് ആകെ 10 കിലോ അരി, കിലോയ്ക്ക് 10.90 രൂപ നിരക്കിൽ ലഭിക്കും. അതതു താലൂക്കിലെ സ്റ്റോക്കിനനുസരിച്ച് കാർഡിന് രണ്ടു കിലോ മുതൽ ആറു കിലോ വരെ ആട്ട കിലോയ്ക്ക് 17 രൂപ നിരക്കിൽ ലഭിക്കും. ക്ഷേമ സ്ഥാപന അന്തേവാസികൾക്കുള്ള കാർഡ് ഉള്ളവർക്ക് ഏപ്രിൽ വിഹിതവും മേയിലെ മുൻകൂർ വിഹിതവും ചേർത്ത് വാങ്ങിക്കാം.

ഏപ്രിൽ മുതൽ ജൂൺ വരെയുള്ള വിഹിതം, വൈദ്യുതിയുള്ള വീടുകൾക്ക് മഞ്ഞക്കാർഡിന് ഒരു ലിറ്റർ മണ്ണെണ്ണയും മറ്റുള്ളവർക്ക് അര ലിറ്റർ മണ്ണെണ്ണയും ലഭിക്കും. വൈദ്യുതിയില്ലാത്ത വീടുകൾക്ക് ആറ് ലിറ്റർ മണ്ണെണ്ണ ലഭിക്കും. 

പൊതുവിതരണ വകുപ്പിന്റെ സോഫ്റ്റ് വെയറിൽ എൻ.ഐ. സിയുടെ സഹായത്തോടെ ഇതിന് ആവശ്യമായ ക്രമീകരണം വരുത്താൻ നിർദേശം നൽകി.

വളരെ പുതിയ വളരെ പഴയ