Zygo-Ad

നിതിൻ രാജിന്റെ മരണം: ഡോക്ടർ റാം മുൻകൂർ ജാമ്യം തേടി ഹൈക്കോടതിയിൽ


 കണ്ണൂർ അഞ്ചരക്കണ്ടി ദന്തൽ കോളേജ് വിദ്യാർത്ഥി നിതിൻ രാജിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട കേസിൽ ഒന്നാം പ്രതി ഡോ. എം.കെ. റാം ഹൈക്കോടതിയിൽ മുൻകൂർ ജാമ്യാപേക്ഷ സമർപ്പിച്ചു. നേരത്തെ തലശ്ശേരി സെഷൻസ് കോടതി ജാമ്യാപേക്ഷ തള്ളിയതിനെ തുടർന്നാണ് അദ്ദേഹം ഹൈക്കോടതിയെ സമീപിച്ചത്. തനിക്കെതിരെയുള്ള എല്ലാ ആരോപണങ്ങളും ജാമ്യാപേക്ഷയിൽ റാം നിഷേധിച്ചു.

ബാങ്ക് വായ്പയുമായി ബന്ധപ്പെട്ട് പ്രിൻസിപ്പാളിന്റെ മുറിയിൽ വെച്ച് ചോദ്യം ചെയ്യപ്പെട്ടതാണ് നിതിൻ രാജിന്റെ മരണത്തിന് കാരണമായതെന്ന് റാം വാദിക്കുന്നു. വിദ്യാർത്ഥിയെ പീഡിപ്പിക്കാനോ ആത്മഹത്യയിലേക്ക് നയിക്കാനോ തനിക്ക് ഉദ്ദേശമില്ലായിരുന്നു. യഥാർത്ഥ പ്രതികളെ രക്ഷിക്കാൻ തന്നെ ബലിയാടാക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു.

താൻ ജാതി അധിക്ഷേപം നടത്തിയിട്ടില്ലെന്നും അതിനാൽ അത്തരം വകുപ്പുകൾ നിലനിൽക്കില്ലെന്നും അപേക്ഷയിൽ പറയുന്നു. കോളേജിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചാൽ തന്റെ നിരപരാധിത്വം തെളിയുമെന്നും, മാധ്യമവാർത്തകളുടെ അടിസ്ഥാനത്തിലാണ് സെഷൻസ് കോടതി ജാമ്യം നിഷേധിച്ചതെന്നും അദ്ദേഹം ഹൈക്കോടതിയിൽ ബോധിപ്പിച്ചു. അന്വേഷണവുമായി സഹകരിക്കാൻ തയ്യാറാണെന്നും എന്നാൽ കസ്റ്റഡിയിൽ ചോദ്യം ചെയ്യേണ്ട സാഹചര്യമില്ലെന്നും ഡോ. റാം അപേക്ഷയിൽ വ്യക്തമാക്കി.

 

വളരെ പുതിയ വളരെ പഴയ