Zygo-Ad

മദ്യലഹരിയിൽ പാമ്പിനെ പോക്കറ്റിലിട്ടു നടന്ന യുവാവിന് കടിയേറ്റു

 


മലപ്പുറം: മദ്യലഹരിയിൽ പാമ്പിൻകുഞ്ഞിനെ പിടികൂടി പാന്റ്‌സിന്റെ പോക്കറ്റിലിട്ടു നടന്ന അതിഥിത്തൊഴിലാളിക്ക് പാമ്പുകടിയേറ്റു. ഒതായി അങ്ങാടിയിൽ വ്യാഴാഴ്ചയാണ് സംഭവം നടന്നത്. പാമ്പിനെ പോക്കറ്റിലിട്ട് അങ്ങാടിയിലൂടെ നടന്ന യുവാവ്, ചായക്കടയിൽ ഇരിക്കുന്നതിനിടെ കൂടെയുള്ളവർക്ക് പാമ്പിനെ കാണിച്ചു കൊടുക്കുകയായിരുന്നു.

ഇതിനിടയിലാണ് യുവാവിന് പലതവണ കടിയേറ്റത്. വിവരം അറിഞ്ഞ നാട്ടുകാർ ഇടപെട്ട് ഇയാളെ ഉടൻ തന്നെ മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇയാൾ നിലവിൽ ചികിത്സയിലാണ്. മദ്യലഹരിയിലായിരുന്നതിനാൽ അപകടസാധ്യത തിരിച്ചറിയാതെയാണ് യുവാവ് പാമ്പിനെ കൈകാര്യം ചെയ്തതെന്ന് ദൃക്‌സാക്ഷികൾ പറഞ്ഞു.



വളരെ പുതിയ വളരെ പഴയ