Zygo-Ad

മുണ്ടത്തിക്കോട് അപകടം: തിരുവമ്പാടിയുടെ വെടിക്കെട്ട് ലൈസൻസി സതീശൻ മരണപ്പെട്ടു; മരണം 15 ആയി


തൃശ്ശൂർ: മുണ്ടത്തിക്കോട് വെടിക്കെട്ട് പുര ദുരന്തത്തില്‍ ചികിത്സയില്‍ ആയിരുന്ന തിരുവമ്പാടിയുടെ വെടിക്കെട്ട് ലൈസൻസി സതീശൻ മുണ്ടത്തിക്കോട് മരിച്ചു.

അപകടം നടന്ന ദിവസം മുതല്‍ സതീശൻ തൃശ്ശൂരിലെ മെഡിക്കല്‍ കോളേജ് ബേണ്‍സ് ഐ സി യുവില്‍ ചികിത്സയിലായിരുന്നു. സതീശന് 90 ശതമാനത്തിലധികം പൊള്ളല്‍ ഏറ്റതായി ഡോക്ടർമാർ സ്ഥിരീകരിച്ചിരുന്നു. 

തൃശ്ശൂർ പൂരവുമായി ബന്ധപ്പെട്ട് സജീവമായി പ്രവർത്തിക്കുന്ന ആളായിരുന്നു സതീശൻ മുണ്ടത്തിക്കോട്. വർഷങ്ങളായി ഈ മേഖലയില്‍ ജോലി ചെയ്യുന്നയാളാണ്. മൂന്ന് വർഷത്തിലധികമായി തിരുവമ്പാടിയുടെ പൂരം ലൈസൻസിയായിരുന്നു.

ഒരിറ്റ് ജീവനോടെയെങ്കിലും സതീശനെ തിരികെ ജീവിതത്തിലേക്ക് കിട്ടിയാല്‍ മതിയെന്ന പ്രാർത്ഥനയിലായിരുന്നു കുടുംബം. കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് സതീഷ് കടന്നു പോയിരുന്നതെന്നും സഹോദരി രേണുക മാധ്യമങ്ങളോട് പറഞ്ഞിരുന്നു. 

തൃശ്ശൂര്‍ പൂരത്തിന്റെ ആകാശപ്പൂരത്തിന് വര്‍ണ്ണവിസ്മയം തീര്‍ക്കുന്ന വിശ്വസ്തനായിരുന്നു മുണ്ടത്തിക്കോട് സതീശ്. പൂരത്തിന് സൗഹൃദ വെടിക്കെട്ടൊരുക്കിയതിന്‍റെ അപൂർവ ചരിത്രത്തിന് ഉടമയായ സതീഷ് പരിചയ സ

വളരെ പുതിയ വളരെ പഴയ