Zygo-Ad

കൊടുംചൂട്: അതീവ ജാഗ്രത വേണമെന്ന് മുഖ്യമന്ത്രി; പൊതുവിടങ്ങളിൽ തണ്ണീർപ്പന്തലുകളും സ്കൂളുകളിൽ കൂൾ റൂഫും ഒരുക്കും


 തിരുവനന്തപുരം: സംസ്ഥാനത്ത് ചൂട് കഠിനമാകുന്ന സാഹചര്യത്തിൽ അതീവ ജാഗ്രത പാലിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നിർദേശിച്ചു. ഉഷ്ണതരംഗ സാഹചര്യം വിലയിരുത്താൻ ചേർന്ന ഉന്നതതല യോഗത്തിലാണ് മുഖ്യമന്ത്രി പ്രധാന നിർദേശങ്ങൾ മുന്നോട്ടുവെച്ചത്. പൊതുവിടങ്ങളിൽ തണ്ണീർപ്പന്തലുകൾ സ്ഥാപിക്കാനും അങ്കണവാടികൾ, സ്കൂളുകൾ എന്നിവടങ്ങളിൽ കൂൾ റൂഫ് സൗകര്യം ഒരുക്കാനും അദ്ദേഹം നിർദേശിച്ചു.

ട്രാഫിക് സിഗ്നലുകളിൽ കാത്തുനിൽക്കുന്നവരുടെ പ്രയാസം കുറയ്ക്കാൻ സിഗ്നൽ സമയം കുറയ്ക്കുന്ന കാര്യം പരിശോധിക്കും. തദ്ദേശ സ്ഥാപനങ്ങൾ സ്വന്തമായി ഹീറ്റ് ആക്ഷൻ പ്ലാൻ തയ്യാറാക്കി നടപ്പിലാക്കണം. കുടിവെള്ള ക്ഷാമമുള്ള ഇടങ്ങളിൽ വാട്ടർ അതോറിറ്റി അടിയന്തരമായി ഇടപെടണം. വഴിയോരങ്ങൾ, ബസ് സ്റ്റാൻഡുകൾ, ഓട്ടോ-ടാക്സി സ്റ്റാൻഡുകൾ എന്നിവിടങ്ങളിൽ വെള്ളവും ഒആർഎസ് പാക്കറ്റുകളും ലഭ്യമാക്കും.

ആരോഗ്യ സ്ഥാപനങ്ങളിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലും ചൂടിനെ പ്രതിരോധിക്കാനുള്ള സംവിധാനങ്ങൾ ഏർപ്പെടുത്തും. ചൂട് കൂടുമ്പോൾ ഇഴജന്തുക്കളുടെ ശല്യം വർധിക്കാൻ സാധ്യതയുള്ളതിനാൽ ആശുപത്രികളിൽ മതിയായ ആന്റി വെനം ഉറപ്പാക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. മഴവെള്ള സംഭരണം കാര്യക്ഷമമാക്കാനും യോഗത്തിൽ തീരുമാനമായി. മന്ത്രിമാരും ഉന്നത ഉദ്യോഗസ്ഥരും യോഗത്തിൽ പങ്കെടുത്തു.

 

വളരെ പുതിയ വളരെ പഴയ