Zygo-Ad

രാജ്യത്ത് ഇന്ധന പ്രതിസന്ധി രൂക്ഷം: സർവകലാശാലാ കാന്റീനുകൾ പ്രതിസന്ധിയിൽ


 ന്യൂഡൽഹി: രാജ്യത്ത് ഇന്ധന പ്രതിസന്ധി രൂക്ഷമായി തുടരുന്നു. വാണിജ്യ സിലിണ്ടറുകൾക്ക് മുൻഗണന നൽകുമെന്ന പ്രഖ്യാപനം നിലനിൽക്കുമ്പോഴും, വിവിധ സർവകലാശാലകളിലെ കാന്റീനുകളിൽ സിലിണ്ടറുകൾ ലഭ്യമല്ലാത്ത അവസ്ഥയാണെന്ന് പരാതി ഉയരുന്നു.

പ്രത്യേകിച്ച് ഡൽഹി, പോണ്ടിച്ചേരി തുടങ്ങിയ കേന്ദ്ര സർവകലാശാലകളിലെ കാന്റീനുകളെയാണ് ഇന്ധനക്ഷാമം ഗുരുതരമായി ബാധിച്ചിരിക്കുന്നത്. സിലിണ്ടറുകളുടെ വിതരണം അടിയന്തരമായി വേഗത്തിലാക്കിയില്ലെങ്കിൽ വരും ദിവസങ്ങളിൽ കാന്റീനുകളുടെ പ്രവർത്തനം പൂർണ്ണമായും സ്തംഭിക്കുമെന്ന ആശങ്ക സർവകലാശാല അധികൃതർ പങ്കുവെച്ചു. വിതരണത്തിലെ കാലതാമസം വിദ്യാർത്ഥികളുടെ ദൈനംദിന ഭക്ഷണക്രമത്തെയും ബാധിക്കുമെന്ന് ആശങ്കയുണ്ട്.

അടിയന്തര ഇടപെടൽ ഉണ്ടായില്ലെങ്കിൽ ഈ പ്രതിസന്ധി കൂടുതൽ മേഖലകളിലേക്ക് വ്യാപിക്കുമെന്ന മുന്നറിയിപ്പാണ് വിവിധ കോണുകളിൽ നിന്നും ഉയരുന്നത് 



വളരെ പുതിയ വളരെ പഴയ