Zygo-Ad

ഇന്ധനത്തിന് പിന്നാലെ ഇന്റർനെറ്റും നിലച്ചേക്കാം; പശ്ചിമേഷ്യൻ യുദ്ധം ഡിജിറ്റൽ ലോകത്തിന് ഭീഷണിയാവുന്നു


 ന്യൂഡൽഹി: പശ്ചിമേഷ്യയിൽ പടരുന്ന യുദ്ധം ലോകത്തെ കമ്മ്യൂണിക്കേഷൻ ബ്ലാക്ക് ഔട്ടിലേക്ക് നയിച്ചേക്കാമെന്ന് മുന്നറിയിപ്പ്. സമുദ്രത്തിനടിയിലൂടെയുള്ള ഡാറ്റാ കേബിളുകൾ (Submarine Cables) ലക്ഷ്യമിട്ടുള്ള ആക്രമണങ്ങൾ ഉണ്ടായാൽ ഇന്ത്യയുൾപ്പെടെയുള്ള രാജ്യങ്ങളിൽ ഇന്റർനെറ്റ് സേവനങ്ങൾ പൂർണ്ണമായും നിലയ്ക്കുന്ന സാഹചര്യം ഉണ്ടായേക്കാം.

ലോകത്തെ ഇന്റർനെറ്റ് ട്രാഫിക്കിന്റെ 17 ശതമാനവും കടന്നുപോകുന്ന ചെങ്കടൽ, ഹോർമുസ് കടലിടുക്ക് മേഖലകളിലെ കേബിൾ ശൃംഖലകൾ നിലവിൽ അതീവ അപകടാവസ്ഥയിലാണ്. ഇന്ത്യയുടെ ഇന്റർനെറ്റ് ട്രാഫിക്കിന്റെ 60 ശതമാനവും മുംബൈയിൽ നിന്ന് യൂറോപ്പിലേക്ക് പോകുന്നത് ഈ ഗൾഫ് മേഖല വഴിയാണ്. ഈ കേബിളുകൾ തകർക്കപ്പെട്ടാൽ ഓൺലൈൻ ബാങ്കിംഗ്, ഐടി സേവനങ്ങൾ, ഡിജിറ്റൽ പേയ്‌മെന്റുകൾ എന്നിവ മാസങ്ങളോളം നിശ്ചലമായേക്കാം.

സൗദി അറേബ്യ, യുഎഇ എന്നിവിടങ്ങളിലെ ഗൂഗിൾ, ആമസോൺ, മൈക്രോസോഫ്റ്റ് ഡാറ്റാ സെന്ററുകൾ ഭീഷണി നേരിടുന്നത് ആഗോള ക്ലൗഡ് - ഐടി സേവനങ്ങളെയും ബാധിക്കും. യുദ്ധമേഖലയിലെ തകരാറുകൾ പരിഹരിക്കാൻ വിദഗ്ധർക്ക് എത്താൻ കഴിയാത്തത് പ്രതിസന്ധി വർദ്ധിപ്പിക്കുന്നു. നിലവിൽ ഇറാനിൽ ഒരു മാസത്തിലേറെയായി ഇന്റർനെറ്റ് സേവനങ്ങൾ ഭാഗികമായി നിലച്ചിരിക്കുകയാണ്. സാഹചര്യം കണക്കിലെടുത്ത് ബദൽ മാർഗ്ഗങ്ങൾ തേടാൻ കേന്ദ്ര ടെലികോം മന്ത്രാലയം കമ്പനികൾക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്.

 

വളരെ പുതിയ വളരെ പഴയ