Zygo-Ad

'നാട്ടുകാരെ കൊണ്ട് പറയിപ്പിക്കരുത്, സിംഗിൾ ഡാൻസ് വേണ്ട'; മുഖ്യമന്ത്രി ചർച്ചകൾക്കെതിരെ കെ. മുരളീധരൻ


തിരുവനന്തപുരം: കോൺഗ്രസിനുള്ളിൽ സജീവമാകുന്ന മുഖ്യമന്ത്രി ചർച്ചകൾക്കെതിരെ കടുത്ത ഭാഷയിൽ വിമർശനവുമായി കെ. മുരളീധരൻ. തിരഞ്ഞെടുപ്പ് ഫലം വരുന്നതിന് മുൻപേ ആരും 'സിംഗിൾ ഡാൻസ്' കളിക്കാൻ ശ്രമിക്കേണ്ടെന്നും ഇത്തരം പ്രവണതകൾ ജനങ്ങൾക്കിടയിൽ മോശം പ്രതിച്ഛായ ഉണ്ടാക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി

രാഹുൽ ഗാന്ധിയുടെ വാക്കുകൾ ഉദ്ധരിച്ചായിരുന്നു മുരളീധരന്റെ പരിഹാസം. സംഘനൃത്തത്തിനിടയിൽ ഒരാൾ മാത്രം തനിയെ നൃത്തം ചെയ്യുന്നത് ശരിയല്ല. ഇപ്പോൾ ഒച്ചവെച്ചിട്ട് കാര്യമില്ലെന്നും എല്ലാം സമയമാകുമ്പോൾ നടക്കുമെന്നും അദ്ദേഹം പറഞ്ഞു.

  പാർലമെന്ററി പാർട്ടി നേതാവിനെ തിരഞ്ഞെടുക്കുന്നതിന് കൃത്യമായ രീതികളുണ്ട്. അത് മറികടന്ന് വ്യക്തികളെ മുൻകൂട്ടി ഉയർത്തിക്കാട്ടുന്നത് പാർട്ടിക്ക് ഗുണകരമല്ല.

 നിലവിൽ മുഖ്യമന്ത്രി സ്ഥാനത്തേക്ക് ആരുടെയും പേര് പരിഗണനയിലില്ല. തിരഞ്ഞെടുപ്പ് ഫലം വന്ന ശേഷം ഹൈക്കമാൻഡും പാർലമെന്ററി പാർട്ടിയും ചേർന്നാണ് തീരുമാനമെടുക്കുക.

യുഡിഎഫ് ഒരു ടീമായാണ് തിരഞ്ഞെടുപ്പിനെ നേരിട്ടത്. മുസ്ലിം ലീഗ് ഉൾപ്പെടെയുള്ള ഘടകകക്ഷികളുടെ വിജയവും ഇതിൽ പ്രധാനമാണ്. അവരുടെ അഭിപ്രായങ്ങളും പരിഗണിക്കേണ്ടതുണ്ട്.

അനാവശ്യമായ ഇത്തരം പരസ്യ ചർച്ചകൾ ഒഴിവാക്കണമെന്നും ജൂൺ നാലിലെ ഫലം വരുന്നതുവരെ കാത്തിരിക്കണമെന്നും അദ്ദേഹം നേതാക്കളോട് ആവശ്യപ്പെട്ടു.



വളരെ പുതിയ വളരെ പഴയ